പാലായില്‍ ജോസ് ടോമിന് തലവേദനയായി ടോം തോമസ്; അപരന്‍ എല്‍.ഡി.എഫിന്റെ തുറുപ്പു ചീട്ടെന്ന് യു.ഡി.എഫ്
പാല: പാലായിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേതൃത്വത്തിനും സ്ഥാനാര്‍ത്ഥി ജോസ് ടോമിനും തലവേദനയായി ടോം തോമസ് എന്ന അപരന്‍. ഇടത് നേതാക്കളുടെ അറിവോടെയാണ് ടോം തോമസ് മത്സരിക്കുന്നതെന്നാണ് യുഡിഎഫിന്റെ പ്രധാന ആരോപണം.
എന്നാല്‍ തന്റെ സ്ഥാനാര്‍ത്ഥിത്വവും എല്‍ഡിഎഫും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്ന് ഉറപ്പിച്ച് പറയുകയാണ് ടോം തോമസ്. വോട്ടിംഗ് മെഷിനീല്‍ ജോസ് ടോമിന്റെ പേര് ഏഴാമതും ടോം തോമസിന്റെ പേര് ഒന്‍പതാമതുമാണ് രേഖപ്പെടുത്തുന്നത്. ഇത് ആശയക്കുഴപ്പമുണ്ടാക്കുമോ എന്ന ചോദ്യത്തിനും സ്ഥാനാര്‍ത്ഥിക്ക് വ്യക്തമായ ഉത്തരമുണ്ട്. എന്നാല്‍ ഇത് യുഡിഎഫ് വോട്ടുകള്‍ മറിയുന്നതിന് കാരണമാകുമെന്നാണ് നിരിക്ഷണം.
റബര്‍ കര്‍ഷകനാണ് ടോം തോമസ്. സൂഷ്മപരിശോധനാ വേളയില്‍ ജോസ് ടോമിന്റെ പത്രികയില്‍ പിഴവാരോപിച്ച് വരണാധികാരിക്ക് പരാതി നല്‍കിയതും ടോം തോമസാണ്. മണ്ഡലത്തില്‍ എത്ര വോട്ട് കിട്ടുമെന്നും സ്ഥാനാര്‍ത്ഥിക്ക് കൃത്യമായ കണക്കുണ്ട്.