കൊച്ചി: ട്വന്റി-20 മുഖ്യമന്ത്രി പിണറായി വിജയന്റെ ബി ടീമാണെന്ന് ആവര്‍ത്തിച്ച് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.ടി. തോമസ്. തൃക്കാക്കരയില്‍ പോളിങ് ശതമാനം കുറഞ്ഞത് യുഡിഎഫിനെ ബാധിക്കില്ലെന്നും കഴിഞ്ഞ തവണത്തെക്കാള്‍ ഭൂരിപക്ഷത്തില്‍ വിജയിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും പി.ടി. തോമസ് പറഞ്ഞു. പിണറായി വിജയന്റെ പ്രേരണയിലാണ് തൃക്കാക്കരയില്‍ ട്വന്റി-20 തനിക്കെതിരേ മത്സരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
തൃക്കാക്കര യുഡിഎഫിന് ശക്തിയുള്ള മണ്ഡലമാണ്. അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും ആ മോഹങ്ങളെല്ലാം മോഹങ്ങളായി അവശേഷിക്കും. ട്വന്റി-20 പിണറായി വിജയന്റെ ബി ടീമാണെന്ന് തൃക്കാക്കരയിലുള്ളവര്‍ക്ക് ബോധ്യമായിട്ടുണ്ട്. ഇത് തിരിച്ചറിയാതെ അതില്‍ ഉള്‍പ്പെട്ടുപോയ അവരുടെ സ്ഥാനാര്‍ഥി ഉള്‍പ്പെടെയുള്ളവര്‍ ഇന്നല്ലെങ്കില്‍ നാളെ ഇത് മനസിലാക്കുമെന്നും പി.ടി. തോമസ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News