KeralaNews

ടീച്ചറമ്മയെ തിരികെ വിളിക്കണമെന്ന് പിജെ ആര്‍മിയും; ഇടത് പേജുകള്‍ വിമർശനത്തിൽ

കൊച്ചി:പുതിയ മന്ത്രി സഭയിലേക്ക് കെകെ ശൈലജയെ ഉള്‍പ്പെടുത്താത്തില്‍ ഇടത് അനുകൂല സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പ്രതിഷേധം. കെക ശൈലജയ്ക്ക് ഒരു അവസരം കൂടി നല്‍കണമെന്നും കുറ്റ്യാടിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം ജനരോഷം കൊണ്ട് തിരുത്തിയ പോലെ ശൈലജ ടീച്ചറുടെ കാര്യത്തിലും തിരുത്തലുണ്ടാവണമെന്നും പിജെ ആര്‍മി ആവശ്യപ്പെട്ടു.

‘കുറ്റ്യാടിയിലെ ജനരോഷം കണ്ട് തീരുമാനം തിരുത്തിയതുപോലെ ടീച്ചറമ്മയേയും തിരികെ വിളിക്കണം.ലോകം ആദരിച്ച, മഹാമാരി കൊണ്ട് ലോകം വീര്‍പ്പുമുട്ടിയപ്പോഴും ഈ കൊച്ചു കേരളത്തെ മരണത്തില്‍ മുക്കിക്കൊല്ലാതെ പിടിച്ചു നിര്‍ത്താന്‍ ടീച്ചറമ്മ വഹിച്ച പങ്ക് അവിസ്മരണീയം. ആരോഗ്യരംഗം പരാജയപ്പെട്ടിരുന്നുവെങ്കില്‍ മരണസംഖ്യ വര്‍ദ്ധിക്കുമായിരുന്നു.

ഒരു പക്ഷേ,തുടര്‍ഭരണം നഷ്ടപ്പെടുമായിരുന്നു. ഈ തീരുമാനം ഒരുപാട് അമ്മമനസ്സുകളില്‍ വേദനയുണ്ടാക്കുമെന്നത് തീര്‍ച്ചയാണ്,’ നേരത്തെ സമാന ആവശ്യവുമായി പോരാളി ഷാജി പേജും രംഗത്തു വന്നിരുന്നു. ഇതേ വാക്കുകള്‍ തന്നെയാണ് പോരാളി ഷാജിയുടെ പോസ്റ്റിലുമുള്ളത്.

കെകെ ശൈലജയെ മാറ്റി നിര്‍ത്തിയതില്‍ വലിയ പ്രതിഷേധമാണ് ഇടത് അനുകൂല അക്കൗണ്ടുകളില്‍ നിന്നും വരുന്നത്. എന്നാല്‍ പുതുമുഖങ്ങളെന്ന പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നെന്നാണ് കെകെ ശൈലജ പ്രതികരിച്ചത്. കഴിഞ്ഞപ്രാവശ്യമുള്ള മന്ത്രിമാരാരും ഇത്തവണ തുടരുന്നില്ലെന്ന് ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശൈലജ ടീച്ചര്‍ ഒറ്റയ്ക്ക് നടത്തിയതല്ല.

അത് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ടീം വര്‍ക്കാണ്. ഏത് പ്രശ്‌നമായാലും സോഷ്യല്‍മീഡിയയില്‍ അഭിപ്രായപ്രകടനങ്ങളുണ്ടാകും. ഇങ്ങനെയൊരു അഭിപ്രായപ്രകടനത്തിന്റെ കാര്യമില്ലെന്നാണ് താന്‍ കരുതുന്നതെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker