Home-bannerNationalNewsRECENT POSTS
ചിദംബരത്തിന് വീണ്ടും തിരിച്ചടി; ഹര്‍ജി തള്ളി, തിഹാര്‍ ജയിലില്‍ തുടരും
ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന് വീണ്ടും തിരിച്ചടി. കള്ളപ്പണം വെളുപ്പിച്ച കേസില്‍ എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ കീഴടങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചിദംബരം സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി സിബിഐ കോടതി തള്ളി.
ഇതോടെ ഈ മാസം 19 വരെ ചിദംബരം തിഹാര്‍ ജയിലില്‍ തുടരുമെന്ന് ഉറപ്പായി. ചിദംബരത്തെ ഇപ്പോള്‍ കസ്റ്റഡിയില്‍ ആവശ്യമില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചു. കേസില്‍ അന്വേഷണം തുടരുകയാണ്. കേസുമായി ബന്ധമുള്ള മറ്റു ചിലരെ ചോദ്യം ചെയ്തു വരികയാണെന്നും ഇത് പൂര്‍ത്തിയായ ശേഷം മാത്രമേ ചിദംബരത്തെ കസ്റ്റഡിയില്‍ ആവശ്യമുള്ളൂ എന്നും എന്‍ഫോഴ്‌സ്‌മെന്റ് നിലപാടെടുത്തു. ഇതോടെയാണ് കോടതി ഹര്‍ജി തള്ളിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News