കോട്ടയം: പാലാ ഉപതെരഞ്ഞടുപ്പില്‍ ബി.ജെ.പിക്ക് വിജയസാധ്യതയില്ലെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. ക്രൈസ്തവ സ്വതന്ത്രനെ എന്‍.ഡി.എ സ്ഥാനാര്‍ഥിയാക്കിയാല്‍ പാലയില്‍ വിജയിക്കാമെന്നും പി.സി ജോര്‍ജ് പറഞ്ഞു. പി.സി തോമസിനെ മത്സരിപ്പിച്ചാല്‍ നേട്ടമാകുമെന്നും മകന്‍ ഷോണ്‍ മത്സരിക്കാനില്ലെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. യു.ഡി.എഫ് വിട്ടുവന്നാല്‍ പി.ജെ ജോസഫിനെ എന്‍.ഡി.എ മുന്നണി സ്വീകരിക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു.
‘ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണി മത്സരിച്ചാല്‍ പാലായില്‍ നാണംകെട്ട് തോല്‍ക്കും. നിഷ നാമനിര്‍ദേശം കൊടുക്കുന്നതിന് മുമ്പ് തന്നെ തോല്‍ക്കും. നിഷയെ സ്ഥാനാര്‍ഥിയാക്കുകയെന്ന മണ്ടത്തരം ജോസ് കെ മാണി കാണിക്കില്ലെ’ന്നും പിസി ജോര്‍ജ് പറഞ്ഞു
പൊതുസ്വതന്ത്രനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ എന്‍.ഡി.എ പ്രതിനിധി പാലായില്‍ നിന്ന് നിയമസഭയില്‍ എത്തും. നിലവില്‍ രണ്ട് അംഗങ്ങളാണ് നിയമസഭയില്‍ എന്‍.ഡി.എയ്ക്കുള്ളത്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഇത് മൂന്നാകുമെന്നും പിസി ജോര്‍ജ് അവകാശപ്പെട്ടു.