Home-bannerKeralaNewsRECENT POSTS
തെരഞ്ഞെടുപ്പോടെ ജോസ് കെ മാണി വിഭാഗം അവസാനിക്കുമെന്ന് പി.സി ജോര്‍ജ്
തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പോടെ കേരളാ കോണ്‍ഗ്രസ് എമ്മിലെ ജോസ് കെ മാണി വിഭാഗം പിരിയുമെന്ന് ജനപക്ഷം നേതാവും എംഎല്‍എയുമായ പി.സി ജോര്‍ജ്. ജോസ് വിഭാഗത്തിലെ പലരും ജനപക്ഷത്തിലേക്ക് വരും. ഇതിനുള്ള അണിയറ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും പി.സി ജോര്‍ജ് പറഞ്ഞു. പാലായില്‍ മത്സരം എന്‍ഡിഎയും എല്‍ഡിഎഫും തമ്മിലാണെന്നും പിസി ജോര്‍ജ് പറയുന്നു.
യുഡിഫ് തെരഞ്ഞെടുപ്പ് രംഗത്ത് ഏറെ പിന്നിലാണ്. തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയാവുന്നുണ്ട്. ഇത് പാലയില്‍ എന്‍ഡിഎക്ക് ഗുണം ചെയ്യും. കത്തോലിക്ക സഭയുടെ പിന്തുണയും എന്‍ഡിഎയ്ക്ക് ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News