ജോസ് ടോം മാണിയുടെ വീട്ടിലെ അടുക്കളക്കാരന്‍; പരിഹാസവുമായി പി.സി ജോര്‍ജ്
പാലാ: പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിനെ പരിഹസിച്ച് പി.സി.ജോര്‍ജ് എം.എല്‍.എ. ടോം ജോസ് മാണിയുടെ വീട്ടിലെ അടുക്കളക്കാരനാണെന്നും ആക്ഷേപം. നിഷയുടെ വേലക്കാരനെ സ്ഥാനാര്‍ത്ഥിയാക്കിയത് മറ്റുള്ളവരെ പേടിയുള്ളത് കൊണ്ടാണെന്നും പി.സി ജോര്‍ജ് അഭിപ്രായപ്പെട്ടു.
അതേസമയം മാണിയുടെ മരണ ശേഷം പാര്‍ട്ടിയിലെ പൊട്ടിത്തെറിയ്ക്ക് യാതൊരു ശമനവും ഉണ്ടായിട്ടില്ല. പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥി നിര്‍ണയവും രണ്ടില ചിഹ്നവും സംബന്ധിച്ച പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെയാണ് പിജെ ജോസഫിനെതിരെ പാര്‍ട്ടി മുഖപത്രത്തില്‍ ലേഖനം വന്നത്. ഇത് വിവാദമാവുകയും ജോസഫ് പക്ഷം എതിര്‍പ്പുമായി രംഗത്തെത്തുകയും ചെയ്തതോടെ ലേഖനം തന്റെ അറിവോടെയല്ലെന്ന് പറഞ്ഞ് ജോസ് കെ മാണി രംഗത്തെത്തുകയായിരുന്നു.
ശകുനം മുടക്കാന്‍ വഴിമുടക്കി നില്‍ക്കുന്നവര്‍ക്ക് വിഡ്ഢിയാകാനാണ് യോഗമെന്നായിരുന്നു ജോസഫിന്റെ പേരെടുത്തു പറയാതെയുള്ള പ്രതിഛായയിലെ വിമര്‍ശനം.