Home-bannerKeralaNewsRECENT POSTS
ഡല്‍ഹിയിലെ കനത്ത തോല്‍വി; പി.സി ചാക്കോ രാജിവെച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ ചുമതലയുണ്ടായിരുന്ന പി.സി.ചാക്കോ സ്ഥാനം രാജിവെച്ചു. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് പി.സി.ചാക്കോ രാജിക്കത്ത് കൈമാറി. ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2013-ലാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ പതനം ആരംഭിക്കുന്നതെന്ന് രാജിവെക്കുന്നതിന് മുമ്പായി ചാക്കോ പറഞ്ഞു. ‘എഎപി കടന്ന് വന്നതോടെ കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കിനെ മുഴുവന്‍ അപഹരിച്ചു. അതൊരിക്കലും തിരികെ ലഭിക്കില്ല. അത് എഎപിയില്‍ തന്നെ തുടരുകയാണ്’ ചാക്കോ പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തമേറ്റെടുത്ത് ഡല്‍ഹി പിസിസി അധ്യക്ഷന്‍ സുഭാഷ് ചോപ്രയും ഫലപ്രഖ്യാപനത്തിനു പിന്നാലെ രാജിവെച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News