EntertainmentRECENT POSTS

ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് നടി ഒവിയ! കാരണം ഇതാണ്

മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച് തമിഴിലേക്ക് ചേക്കേറിയ നടമാരില്‍ ഒരാളാണ് ഒവിയ ഹെലന്‍. തമിഴിലും അത്രമേല്‍ ശ്രദ്ധിക്കപ്പെടാതിരുന്ന ഒവിയ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്തതോടെ ആരാധകരുടെ നീണ്ട നിര തന്നെ ഉണ്ടായി. ബാബുരാജ് ചിത്രത്തില്‍ കൂടി വീണ്ടും മലയാളത്തിലേക്ക് തിരിച്ചു വരുകയാണ് ഒവിയ.

 

ഒരു അഭിനേതാവെന്ന നിലയില്‍ വളരെ നല്ല ഒരു സ്ഥലത്താണ് ഞാന്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നതെന്ന് ഒവിയ പറയുന്നു. താന്‍ ഇപ്പോള്‍ വളരെയധികം സന്തോഷവതിയാണ് എന്നും എപ്പോഴും ഇങ്ങനെ തന്നെ ആയിരിക്കും. ഒരിക്കലും വിവാഹം കഴിക്കില്ല എന്നും ജീവിക്കാന്‍ ഒരു പങ്കാളിയുടെ ആവശ്യം തനിക്ക് ഇല്ലെന്നും എന്നില്‍ ഞാന്‍ പൂര്‍ണ്ണതയില്‍ എത്തി എന്നും നടി പറയുന്നു. ഒരിക്കലും മികച്ച നായികമാരുടെ പട്ടികയില്‍ താന്‍ ഇല്ല എന്നും വര്‍ഷത്തില്‍ രണ്ട് ചിത്രങ്ങള്‍ ചെയ്താല്‍ തനിക്ക് ജീവിക്കാന്‍ കഴിയും എന്നും നടി പറയുന്നു. ഇത്തരം വേഷങ്ങള്‍ മാത്രമേ ചെയ്യുക ഉള്ളൂ എന്നുള്ള നിര്‍ബന്ധം ഒന്നും തനിക്ക് ഇല്ല എന്നും പിച്ചക്കാരിയായി വേണമെങ്കില്‍ കൂടിയും തനിക്ക് അഭിനയിക്കാന്‍ മടി ഒന്നും ഇല്ല എന്നും താരം പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button