BusinessNationalNews

ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സബ്‌സ്‌ക്രിഷന്‍ നിരക്കുകള്‍ കുത്തനെ കുറച്ചു, കുറഞ്ഞ വിലയ്ക്ക് സ്മാര്‍ട്ട്‌ഫോണുകളില്‍ ലഭിക്കുന്ന പ്ലാനുകള്‍ ഇവയാണ്

മുംബൈ:ഒടിടി സ്ട്രീമിങ് സേവനങ്ങൾക്ക് ആവശ്യക്കാർ വർധിച്ച് വരികയാണ്. കൊവിഡ് കാലത്ത് തിയ്യറ്ററുകൾ അടച്ചപ്പോൾ മുതൽ ഒടിടി പ്ലാറ്റ്ഫോമുകൾക്ക് ചാകരയാണ്. തിയ്യറ്ററുകളിൽ എത്തുന്ന സിനിമകൾ പോലും അധികം വൈകാതെ ഒടിടി പ്ലാറ്റ്ഫോമുകളിലും ലഭ്യമാകുന്നുണ്ട്. അധികം പണച്ചിലവില്ലാതെ തന്നെ ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസ് നേടാൻ സാധിക്കും. മൊബൈൽ പ്ലാനുകളാണ് കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്നത്. ആമസോൺ പ്രൈം വീഡിയോ, ഡിസ്നി+ ഹോട്ട്സ്റ്റാർ, നെറ്റ്ഫ്ലിക്സ്, സോണി ലിവ് തുടങ്ങിയ ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളെല്ലാം മൊബൈൽ പ്ലാനുകൾ നൽകുന്നുണ്ട്. ഈ പ്ലാനുകൾ നോക്കാം.

ആമസോൺ പ്രൈം വീഡിയോ മൊബൈൽ പ്ലാൻ

ആമസോൺ അടുത്തിടെയാണ് പ്രൈം വീഡിയോയുടെ മൊബൈൽ ഓൺലി സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ അവതരിപ്പിച്ചത്. പ്രൈം വീഡിയോ മൊബൈൽ എഡിഷൻ എന്ന പേരിൽ പുറത്തിറക്കിയ ഈ പ്ലാനിന് 599 രൂപയാണ് വില. ഈ പ്ലാനിലൂടെ ഒരു വർഷത്തേക്ക് സ്ട്രീമിങ് പ്ലാറ്റ്ഫോമിലേക്ക് ആക്സസ് ലഭിക്കുന്നു. പ്രൈം വീഡിയോയുടെ മാത്രം ആക്സസാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. എല്ലാ പ്രൈം വീഡിയോ കണ്ടന്റും പ്ലാനിലൂടെ കാണാം.

നെറ്റ്ഫ്ലിക്സ് മൊബൈൽ പ്ലാൻ

പ്രതിമാസ നിരക്കിലാണ് നെറ്റ്ഫ്ലിക്സ് തങ്ങളുടെ മൊബൈൽ പ്ലാൻ നൽകുന്നത്. ഒരു മാസത്തേക്ക് 149 രൂപയാണ് ഈ പ്ലാനിന്റെ വില. എസ്ഡി (480p) ക്വാളിറ്റിയിൽ നെറ്റ്ഫ്ലിക്സ് പ്ലാറ്റ്‌ഫോമിലെ കണ്ടന്റുകൾ സ്ട്രീം ചെയ്യാം എന്നതാണ് ഈ പ്ലാനിന്റെ ഗുണം. നെറ്റ്ഫ്ലിക്സിലുള്ള എല്ലാ സിനിമകളിലേക്കും മറ്റ് വീഡിയോകളിലേക്കും പ്ലാനിലൂടെ ആക്സസ് ലഭിക്കും.

ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ പ്ലാൻ

ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ ഫോണിൽ സ്ട്രീം ചെയ്യുന്നതിനായി മൂന്ന് മാസത്തെയും, ഒരു വർഷത്തെയും പ്ലാനുകൾ നൽകുന്നുണ്ട്. മൂന്ന് മാസത്തേക്ക് 149 രൂപയാണ് ഈ പ്ലാനിന്റെ വില. ഒരു വർഷത്തേക്ക് 499 രൂപയും പ്ലാനിനുണ്ട്. രണ്ട് പ്ലാനുകളും പരസ്യങ്ങളോടെ കണ്ടന്റ് സ്ട്രീം ചെയ്യുന്നതാണ്. ഒരു സമയം 1 ഡിവൈസിൽ മാത്രമേ ലോഗിൻ ചെയ്യാനും സാധിക്കുകയുള്ളു.

വൂട്ട് സെലക്റ്റ് മൊബൈൽ പ്ലാൻ

വൂട്ട് സെലക്റ്റ് മികച്ച കണ്ടന്റുകളുമായി ശ്രദ്ധയാകർഷിക്കുന്ന പ്ലാറ്റ്ഫോമാണ്. ഒരു വർഷത്തേക്ക് 299 രൂപയാണ് ഈ പ്ലാറ്റ്ഫോമിലേക്കുള്ള ആക്സസിന്റെ നിരക്ക്. ഇതൊരു മൊബൈൽ പ്ലാൻ മാത്രമാണ്. ഒരു ഡിവൈസിൽ മാത്രം കണ്ടന്റ് സ്ട്രീം ചെയ്യാൻ അനുവദിക്കുന്ന പ്ലാനിലൂടെ 720p ക്വാളിറ്റിയിലുള്ള സ്ട്രീമിങ് ലഭിക്കും.

സോണിലിവ് മൊബൈൽ പ്ലാൻ

മലയാളത്തിലെ ഉൾപ്പെടെ മികച്ച സിനിമകൾ സ്ട്രീം ചെയ്യുന്ന പ്ലാറ്റ്ഫോമാണ് സോണിലിവ്. സോണിലിവിന്റെ മൊബൈൽ പ്ലാനിന് ഒരു വർഷത്തേക്ക് 599 രൂപയാണ് വില. ഈ പ്ലാൻ 720p ക്വാളിറ്റിയിലുള്ള വീഡിയോ സ്ട്രീമിങ് നൽകുന്നു. ഒരു സമയം ഒരു മൊബൈൽ ഡിവൈസിൽ മാത്രമേ സോണിലിവ് സ്ട്രീമിങ് ലഭിക്കുകയുള്ളു. എല്ലാ കണ്ടന്റിലേക്കുമുള്ള ആക്സസ് ഈ പ്ലാനിലൂടെ ലഭിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker