Home-bannerInternationalNewsRECENT POSTS
ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടു; സ്ഥിരീകരണവുമായി ട്രംപ്
വാഷിങ്ടണ്‍: ഒസാമ ബിന്‍ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത സ്ഥിരീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അഫ്ഗാനിസ്ഥാനില്‍ അമേരിക്കയുടെ ഭീകരവിരുദ്ധ ഓപ്പറേഷനില്‍ കൊല്ലപ്പെട്ട അല്‍ഖ്വായ്ദ നേതാവ് ഹംസയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിന്‍ ലാദന് ശേഷം ഹംസയായിരുന്നു അല്‍ഖ്വയ്ദയുടെ തലവന്‍.
ഹംസയെക്കുറിച്ച് വിവരം ലഭിക്കാന്‍ അമേരിക്ക ഒരു മില്യണ്‍ ഡോളര്‍ ഇനാം പ്രഖ്യാപിച്ചിരുന്നു. 2011 ല്‍ പാക്കിസ്ഥാനില്‍ നടന്ന യുഎസ് നടത്തിയ സൈനിക നടപടികളില്‍ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ നിന്ന് രക്ഷപെട്ട ഹംസയെ 2017 ല്‍ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News