BusinessNationalNews

JioPhone Next: ജിയോഫോൺ നെക്സ്റ്റ് കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരം

മുംബൈ:2021 അവസാനമാണ് ഗൂഗിളുമായി സഹകരിച്ച് റിലയൻസ് ജിയോ, ജിയോഫോൺ നെക്സ്റ്റ് വിപണിയിൽ അവതരിപ്പിച്ചത്. വളരെ കുറഞ്ഞ വിലയിൽ താങ്ങാനാവുന്ന ഫീച്ചറുകൾ എന്നൊക്കെയുള്ള പ്രഖ്യാപനങ്ങളുമായാണ് JioPhone Next വിപണിയിൽ എത്തിയത്. ഇന്ത്യക്കാർക്കായി ഇന്ത്യയിൽ നിർമിച്ച ഫോൺ എന്ന രീതിയിൽ വിപണന തന്ത്രങ്ങളും സജീവമായിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ വിലയുമായി ബന്ധപ്പെട്ട് വലിയ നിരാശയാണ് ജിയോഫോൺ നെക്സ്റ്റ് സമ്മാനിച്ചത്.

ജിയോഫോൺ നെക്സ്റ്റ് ശരിക്കും അഫോർഡബിൾ ആയ ഫോൺ ആണെന്ന് കരുതിയ ഉപയോക്താക്കൾ നിരാശരാകുന്ന കാഴ്ചയാണ് അന്ന് കണ്ടത്. ഡിവൈസിന്റെ വില വളരെ കൂടുതൽ ആയിരുന്നില്ലെങ്കിലും പ്രീപെയ്ഡ് ആനുകൂല്യങ്ങളും ബണ്ടിൽ ചെയ്ത് എത്തിയ ഇഎംഐ പ്ലാനുകൾ ഡിവൈസിനായുള്ള ആകെ ചിലവ് 14,000 രൂപ വരെയായി കൂടാൻ കാരണം ആയി.

എന്നാൽ ഇപ്പോൾ JioPhone Next സ്മാർട്ട്ഫോൺ, ഉപയോക്താക്കൾക്ക് വൻ വിലക്കുറവിൽ സ്വന്തമാക്കാൻ അവസരം ലഭിക്കുകയാണ്. കൂടാതെ ഡിവൈസിന്റെ ഇഎംഐ പ്രതിമാസം 216 രൂപയിൽ ആരംഭിക്കുന്നു. ജിയോഫോൺ നെക്സ്റ്റിന്റെ ഏറ്റവും പുതിയ ഡിസ്കൌണ്ട് ഓഫറിനെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

ജിയോഫോൺ നെക്സ്റ്റ് സ്മാർട്ട്ഫോൺ നിലവിൽ ആമസോൺ ഇന്ത്യയിൽ 4,599 രൂപയ്ക്ക് ലഭ്യമാണ്. ജിയോഫോൺ നെക്സ്റ്റ് നേരത്തെ 6,499 രൂപയ്ക്കാണ് പുറത്തിറക്കിയിരുന്നത്. എക്സ്ചേഞ്ച് ഓഫറിന് ഒപ്പം ഡിവൈസ് 4,449 രൂപയ്ക്ക് സ്വന്തമാക്കാം എന്നും ജിയോ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ ആമസോൺ ലിസ്റ്റിങ് പ്രകാരം ( 4,599 ) രൂപയ്ക്ക് ഡിവൈസ് സ്വന്തമാക്കാൻ കഴിയും. യൂസേഴ്സ് തങ്ങളുടെ പഴയ ഡിവൈസുകൾ എക്സ്ചേഞ്ച് ചെയ്യേണ്ടതുമില്ല.

സ്‌മാർട്ട്‌ഫോണുകളുടെ നിർമാണച്ചെലവ് കൂടി വരുന്ന സമയമാണ്. അതിനാൽ തന്നെ 5,000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ വാങ്ങാൻ കഴിയുന്നത് യൂസേഴ്സിനെ സംബന്ധിച്ചിടത്തോളം മികച്ച ഡീൽ തന്നെയാണ്. ഉയർന്ന നിർമാണച്ചെലവ് കാരണം എത്ര കമ്പനികൾ ഇത്തരം ക്യാറ്റഗറികളിലേക്ക് പുതിയ ഡിവൈസുകൾ അവതരിപ്പിക്കുമെന്നും കാത്തിരുന്ന് കാണേണ്ടതാണ്.

ലെഗസി നെറ്റ്‌വർക്ക് ഉപയോക്താക്കളെ 4ജി സ്‌മാർട്ട്‌ഫോണിലേക്ക് മാറാനും 4ജി സേവനങ്ങൾ ഉപയോഗിക്കാനും പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് റിലയൻസ് ജിയോ JioPhone Next അവതരിപ്പിച്ചത്. കാരിയർ ലോക്ക് ചെയ്തിട്ടാണ് ജിയോഫോൺ നെക്സ്റ്റ് വരുന്നതെന്നും യൂസേഴ്സ് മനസിലാക്കിയിരിക്കണം. ജിയോഫോൺ നെക്സ്റ്റിൽ മറ്റൊരു കമ്പനിയുടെ സിം ഉപയോഗിക്കാൻ പറ്റില്ലെന്ന് സാരം.

ഡിവൈസിന്റെ വിലയ്ക്ക് അനുസരിച്ചുള്ള ഫീച്ചറുകളുമായാണ് ജിയോ ഫോൺ നെക്സ്റ്റ് വിപണിയിൽ എത്തുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 215 എസ്ഒസി ആണ് ജിയോഫോൺ നെക്സ്റ്റ് സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. 2 ജിബി വരെയുള്ള റാമും 323 ജിബി ഇന്റേണൽ സ്റ്റോറേജും ജിയോഫോൺ നെക്സ്റ്റ്. ഇന്ത്യൻ ഉപയോക്താക്കളുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് ഇന്ത്യയിൽ വികസിപ്പിച്ചെടുത്തത് എന്ന വിശേഷണവുമായി വരുന്ന പ്രഗതി ഒഎസിലാണ് ജിയോഫോൺ നെക്സ്റ്റ് പ്രവർത്തിക്കുന്നത്.

ജിയോഫോൺ നെക്സ്റ്റ് 3500 എംഎഎച്ച് ബാറ്ററിയാണ് പായ്ക്ക് ചെയ്യുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13 മെഗാ പിക്സൽ വരുന്ന റിയർ ക്യാമറ സെൻസറും 8 മെഗാ പിക്സൽ വരുന്ന സെൽഫി സെൻസറും ജിയോഫോൺ നെക്സ്റ്റിൽ ലഭ്യമാണ്. 1440 x 720 പിക്സൽ എച്ച്ഡി റെസല്യൂഷൻ ഫീച്ചർ ചെയ്യുന്ന 5.45 ഇഞ്ച് ടച്ച് ഡിസ്പ്ലെയാണ് ജിയോഫോൺ നെക്സ്റ്റിൽ ഉള്ളത്. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ ക്യൂഎം 215 ചിപ്സെറ്റും ഡിവൈസിൽ ലഭ്യമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker