നോയ്ഡ: ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യയിലെ ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തി പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഓപ്പോ. ഗ്രേറ്റര്‍ നോയ്ഡയിലുള്ള ഫാക്ടറിയില്‍ ആറ് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതോടെയാണ് ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചത്. ജീവനക്കാരൊടെല്ലാം വീട്ടില്‍ കഴിയാന്‍ കമ്പനി നിര്‍ദേശിച്ചതായും വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം മറ്റൊരു സ്മാര്‍ട്ഫോണ്‍ ബ്രാന്‍ഡായ വിവോയുടെ നോയിഡയില്‍ നിര്‍മാണത്തിലുള്ള കെട്ടിടത്തിലെ രണ്ടു തൊഴിലാളികള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വിവോയുടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന യൂണിറ്റ് ഇവിടെ നിന്നും 15 കിലോമീറ്റര്‍ അകലെയായതിനാല്‍ വിവോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. മേയ് എട്ടു മുതല്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ കമ്പനികള്‍ പ്രവര്‍ത്തനം പുനഃരാരംഭിച്ചുവെങ്കിലും 30 ശതമാനം ജീവനക്കാര്‍ക്ക് മാത്രമാണ് ജോലി ചെയ്യാന്‍ അനുമതിയത്.