CrimeNews

കു​ട്ടി​ക​ളു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ സോഷ്യൽ മീഡിയിലൂടെ പ്ര​ച​രി​പ്പി​ച്ച യുവാവ് അറസ്റ്റിൽ

ചേ​ല​ക്ക​ര : കു​ട്ടി​ക​ളു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച യു​വാ​വ് അ​റ​സ്​​റ്റി​ൽ. മേ​പ്പാ​ടം പാ​റ​ക്ക​ൽ പീ​ടി​ക​യി​ൽ ആ​ഷിഖ് ​ (30) ആണ് അറസ്റ്റിലായത്. പ​ഴ​യന്നൂ​രി​ലെ ബ​ന്ധു​വീ​ട്ടി​ൽ ​നി​ന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. .’ഓ​പ​റേ​ഷ​ൻ പി ​ഹ​ണ്ട്’ എന്ന പേരിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

കു​ട്ടി​ക​ളു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ സോഷ്യൽ മീഡിയയിലും വെ​ബ്സൈ​റ്റു​ക​ളി​ലും പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടാ​നാണ് ‘ഓ​പ​റേ​ഷ​ൻ പി ​ഹ​ണ്ട്’ എ​ന്ന പേ​രി​ൽ പരിശോധന നടത്തിയത്.കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല​ദൃ​ശ്യ​ങ്ങ​ള്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത 41 പേരാണ് ഇന്ന് അ​റ​സ്റ്റി​ലായത്.

69 സ്ഥ​ല​ങ്ങ​ളി​ലാ​ണു റെ​യ്ഡ് ന​ട​ത്തി​യ​ത്. 339 കേ​സു​ക​ള്‍ പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. എല്ലാ ജി​ല്ല​ക​ളി​ലും കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. അ​റ​സ്റ്റി​ലാ​യ​വ​രി​ല്‍ ഒ​രു ഡോ​ക്ട​റും ഐ​ടി വി​ദ​ഗ്ധ​നും പോ​ലീ​സ് ട്രെ​യി​നി​യും ഉ​ള്‍​പ്പെ​ടു​ന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker