KeralaNews

ഉമ്മന്‍ചാണ്ടിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

പത്തനംതിട്ട∙ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സഞ്ചരിച്ച കാർ എംസി റോഡിൽ അപകടത്തിൽപ്പെട്ടു. ഏനാത്ത് വടക്കടത്ത് കാവിൽ ഉമ്മൻ ചാണ്ടിയുടെ കാറിൽ മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു. ആർക്കും പരുക്കില്ല.

സ്ത്രീ ഓടിച്ച കാർ സ്റ്റീയറിങ് ലോക്കായി എതിർവശത്തേക്ക് എത്തി ഉമ്മൻ ചാണ്ടിയുടെ വണ്ടിയിൽ ഇടിക്കുകയായിരുന്നു. ഈ സമയം അതുവഴിയെത്തിയ ചെങ്ങന്നൂർ നഗരസഭയുടെ കാറിൽ ഉമ്മൻ ചാണ്ടി കോട്ടയത്തേക്കുള്ള യാത്ര തുടർന്നു. തിരുവനന്തപുരത്ത് നിന്നു കോട്ടയത്തേക്ക് പോകും വഴിയായിരുന്നു അപകടം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button