തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോവിഡ് മുക്തനായി വീട്ടില്‍ തിരിച്ചെത്തിയെന്ന് മകന്‍ ചാണ്ടി ഉമ്മന്‍. കൊവിഡ് നെഗറ്റീവായ അദ്ദേഹം വീട്ടില്‍ തിരിച്ചെത്തിയെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയെന്നും അദ്ദേഹം അറിയിച്ചു.
ഫേസ്ബുക്കിലൂടെയാണ് ചാണ്ടി ഉമ്മന്‍ ഇക്കാര്യം അറിയിച്ചത്. ‘അപ്പ കോവിഡ് നെഗറ്റീവായി വീട്ടില്‍ തിരികെയെത്തി. നിങ്ങളുടെ ഏവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി’- എന്നാണ് ചാണ്ടി ഉമ്മന്‍ കുറിച്ചിരിക്കുന്നത്. ഈ മാസം എട്ടിനാണ് ഉമ്മന്‍ചാണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ ഉമ്മന്‍ചാണ്ടി, സംസ്ഥാനമാകെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നു. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍ നിരീക്ഷണത്തിലായിരുന്ന അദ്ദേഹത്തെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News