‘ബ്രാ മാത്രം പുറത്താക്കിയത് മോശം ആയി പോയി ജട്ടി കൂടി..’; ശാലിനിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്ന് ആരാധകർ
കൊച്ചി:മലയാളത്തിലെ മിനിസ്ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്ക്രീൻ പ്രേക്ഷകർക്കും പരിചിതയായ താരമാണ് നടി ശാലിൻ സോയ. ബാല താരമായി സിനിമയിലേക്കും സീരിയലിലേക്കും എത്തിയ ശാലിൻ അവതാരകയായും സംവിധായക ആയുമെല്ലാം തിളങ്ങിയിട്ടുണ്ട്.
മാണിക്യക്കല്ല്, കർമ്മയോദ്ധ, മല്ലൂസിംഗ് എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ഒടുവിൽ എത്തിയത് ഒമർ ലുലു സംവിധാനം ചെയ്ത ധമാക്കയിലാണ്. കണ്ണകി എന്ന തമിഴ് ചിത്രമാണ് നടിയുടേതായി ഇനി പുറത്തിറങ്ങാൻ ഇരിക്കുന്നത്.
നിരവധി പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട് താരം. ഇതിൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഓട്ടോഗ്രാഫ് എന്ന പരമ്പരയിലെ നടിയുടെ പ്രകടനം ശ്രദ്ധനേടിയിരുന്നു. അഭിനയം കൂടാതെ സ്ത്രീ ശാക്തീകരണം പ്രമേയമായ സിറ്റ എന്ന ഷോർട്ട് ഫിലിമും ശാലിൻ സോയ സംവിധാനം ചെയ്തിട്ടുണ്ട്. ഇതുകൂടാതെ വേറെ നിരവധി ഷോർട്ട് ഫിലിമുകളും ശാലിൻ സംവിധാനം ചെയ്തിട്ടുണ്ട്.
ചെറുപ്പം മുതൽ നൃത്തം അഭ്യസിക്കുന്ന താരം കൂടിയാണ് ശാലിൻ. സോഷ്യൽ മീഡിയയിൽ സജീവമായ ശാലിൻ പങ്കുവയ്ക്കാറുള്ള ഡാൻസ് റീൽസും മറ്റും വൈറലായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ, ശാലിൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു റീലാണ് വൈറലായി മാറുന്നത്. കണ്ണകി എന്ന തന്റെ പുതിയ സിനിമയിലെ ഗാനരംഗത്തിൽ നിന്നുള്ള ഒരു ഭാഗമാണ് നടി പങ്കുവച്ചിരിക്കുന്നത്.
വസ്ത്രത്തിന് മുകളിൽ അടിവസ്ത്രമായ ബ്രാ ധരിച്ച് ശാലിൻ നടന്നു വരുന്നതാണ് വീഡിയോ. നാദിയെ പരിചയപ്പെടൂ, കണ്ണകിയിൽ നിന്നുള്ള ആദ്യ ഗാനം റിലീസ് ചെയ്തു എന്ന് പറഞ്ഞുകൊണ്ടാണ് ശാലിൻ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
അതേസമയം, പലവിധത്തിലുള്ള കമന്റുകളാണ് വീഡിയോക്ക് താഴെ വരുന്നത്. പ്രതിഷേധത്തോടെയെന്ന് തോന്നിപ്പിക്കുന്ന രംഗത്തിനും പാട്ടിനും ചിലർ കയ്യടിക്കുമ്പോൾ വസ്ത്രത്തിന് മുകളിൽ ബ്രാ ധരിച്ചത് ചിലരെ ചൊടിപ്പിച്ചിരിക്കുകയാണ്. താരത്തെ വിമർശിച്ചും ട്രോളിയും നിരവധി കമന്റുകളാണ് വരുന്നത്.
ബ്രാ മാത്രം പുറത്ത് ആക്കിയത് മോശം ആയി പോയി ജട്ടി കൂടി വെളിയിൽ കാണട്ടെ അപ്പൊ ഡിങ്കൻ ആകും എന്നായിരുന്നു ഒരാളുടെ കമന്റ്, ഇതൊക്കെ പുറത്താണോ ഇടുന്നത് പുള്ളാരുടെ ഒരു പാഷനെ എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്. നിക്കർ പുറത്തിടുന്ന സൂപ്പര്മാന് എതിരാളിയായി കേരളത്തിന്റെ സൂപ്പർ ഗേൾ ശാലിൻ ചേച്ചി എന്നിങ്ങനെയുള്ള രസകരമായ കമന്റുകൾ പോസ്റ്റിന് താഴെ വരുന്നുണ്ട്. ചിലതിന് ശാലിൻ മറുപടിയും നൽകിയിട്ടുണ്ട്.
ഓരോരോ കോപ്രായങ്ങൾ, പടം ഇല്ലാത്തത് കൊണ്ട് മോശം പടം ചെയ്യുന്നു മോശം കോലവും, ആ ഷെഡ്‌ഡി കൂടി പുറത്തേക്ക് ഇടെടി, നല്ല വേഷങ്ങൾ കിട്ടാത്തതിന്റെ ഡെസ്പറേഷനിൽ ആണ് ഇതെന്ന് മനസ്സിലാകുന്നുണ്ട്, ഇതു നല്ല സംസ്കാര പ്രകടനം ആണല്ലോ എന്നൊക്കെയാണ് ചിലരുടെ കമന്റ്.
നിങ്ങളിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല. അവരോട് ഈ സീൻ എഡിറ്റ് ചെയ്യാൻ പറയു. നിങ്ങളെ വെച്ച് പണമുണ്ടാക്കും. പക്ഷെ നിങ്ങളുടെയും ഫാൻസിന്റെയും പേര് പോകും. നിങ്ങളെ അവർ മിസ്യൂസ് ചെയ്യുകയാണ്, നിങ്ങളുടെ ഡൈ ഹാർഡ് ആരാധകൻ എന്ന നിലയിൽ പറയുന്നതാണ് എന്നാണ് കെയർ ഏട്ടനായി കൊണ്ട് ഒരാളുടെ കമന്റ്.
അതേസമയം, ഇന്നലെ റിലീസ് ചെയ്ത ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഗാനത്തിന്റെ ലിറിക്ക് വീഡിയോയാണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്. മലയാളികൾക്ക് പ്രിയങ്കരനായ സംഗീത സംവിധായകൻ ഷാൻ റഹ്‌മാനാണ് ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. കണ്ണകി എന്ന ചിത്രത്തിൽ ഒരു പ്രധാനവേഷത്തിലാണ് ശാലിൻ എത്തുന്നത്.