FootballInternationalNewsSports

മെസിയെ വരവേൽക്കാന്‍ 40 ലക്ഷം ആളുകളേയുള്ളൂ, ബാക്കിയുള്ളവര്‍ വീട്ടിലിരുന്നു; പരിഹസിച്ച് പിയേഴ്‌സ് മോര്‍ഗന്‍

ലണ്ടന്‍: അര്‍ജന്‍റീനന്‍ ഇതിഹാസം ലിയോണൽ മെസിക്കെതിരെ ഒളിയമ്പുമായി വീണ്ടും ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗന്‍. അര്‍ജന്‍റീനന്‍ ടീമിനെ വരവേൽക്കാന്‍ 40 ലക്ഷം ആളുകള്‍ ബ്യൂണസ് അയേഴ്‌സ് തെരുവില്‍ ഇറങ്ങിയെന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് പ്രതികരണം. ഒന്നര കോടി ജനസംഖ്യയുള്ള ബ്യൂണസ് അയേഴ്‌സില്‍ ബാക്കി ആളുകള്‍ എന്തുകൊണ്ടാണ് മെസിയെ സ്വീകരിക്കാന്‍ പുറത്തിറങ്ങാതിരുന്നത്? മറഡോണയാണ് എക്കാലത്തെയും മികച്ച താരമെന്ന് കരുതിയാണോ ഒരു കോടിയിലേറെ ആളുകള്‍ വീടുകളില്‍ തന്നെ തുടര്‍ന്നതെന്നും മോര്‍ഗന്‍ ട്വിറ്ററില്‍ കുറിച്ചു.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിശ്വസ്തനായ മോര്‍ഗന്‍ നേരത്തെ ചെയ്തൊരു ട്വീറ്റ് വിവാദമായിരുന്നു. മെസി കരയുമെന്നാണ് ലോകകപ്പ് ഫൈനലിന് മുന്‍പ് മോര്‍ഗന്‍ ട്വീറ്റ് ചെയ്‌തത്. അര്‍ജന്‍റീനയുടെ ജയത്തിന് പിന്നാലെ ടെന്നിസ് താരം ആന്‍ഡി മറേ, മോര്‍ഗനെ പരിഹസിച്ച് ട്വീറ്റ് ചെയ്തതും വൈറലായിരുന്നു

ലോകകപ്പിൽ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് തോറ്റ് തുടങ്ങിയ അർജന്റീന പിന്നീട് വൻ കുതിപ്പാണ് നടത്തിയത്. മെക്സിക്കോയെയും പോളണ്ടിനെയും തകർത്ത് ​ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി തന്നെ ടീം പ്രീ ക്വാർട്ടറിൽ എത്തി. ഓസ്ട്രേലിയൻ വെല്ലുവിളി പ്രീ ക്വാർട്ടറിലും നെതർലാൻഡ്‌സ് ഭീഷണി ക്വാർട്ടറിലും കടന്നാണ് ടീം സെമിയിലേക്ക് കുതിച്ചത്. അവസാന നാലിൽ ക്രൊയേഷ്യയെ തകർത്ത മെസിയും കൂട്ടരും കലാശപ്പോരിൽ നിലവിലെ ചാമ്പ്യന്മാരായിരുന്ന ഫ്രാൻസിനെ തകർക്കുകയായിരുന്നു. കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്ത് ലിയോണല്‍ മെസിയുടെ അര്‍ജന്‍റീന മൂന്നാം ലോക കിരീടം ഉയര്‍ത്തുകയായിരുന്നു. എക്‌സ്ട്രാ ടൈമിലും മത്സരം 3-3ന് തുല്യത പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. 

ലോക കിരീടവുമായി ബ്യൂണസ് അയേഴ്‌സില്‍ പറന്നിറങ്ങിയ അര്‍ജന്‍റീന്‍ ടീമിന്‍റെ വിക്‌ടറി പരേഡ് കാണാന്‍ 40 ലക്ഷം ആരാധകര്‍ തടിച്ചുകൂടിയെന്നാണ് റിപ്പോര്‍ട്ട്. മറഡോണയുടെയും മെസിയുടേയും ചിത്രങ്ങളുള്ള പതാകയുമായി പാട്ടും മേളവുമായി ആരാധകർ ലോകകപ്പ് ജയം ആഘോഷമാക്കി. രാജ്യത്താകെ പൊതു അവധി നൽകിയാണ് അർജന്‍റീന മൂന്നാം ലോകകപ്പ് വിജയം ആഘോഷിക്കുന്നത്.  

ഫിഫ ലോകകപ്പ് നേടി നാട്ടിലെത്തിയ അര്‍ജന്റീന ടീമിന് രാജകീയ വരവേല്‍പ്പ്. ലക്ഷക്കണക്കിനാളുകളാണ് വിക്ടറി പരേഡിനെത്തിയത്. വിമാനമിറങ്ങിയത് മുതല്‍ അഭിമാനതാരങ്ങളെ വിടാതെ പിന്തുടര്‍ന്ന ആരാധകക്കൂട്ടം ബ്യൂണസ് അയേഴ്‌സിലെ വിശ്വപ്രസിദ്ധമായ ഒബെലിസ്‌കോ ചത്വരത്തില്‍ സൂചികുത്താനിടമില്ലാത്ത വിധം ഒത്തുകൂടി. മറഡോണയുടെയും മെസിയുടേയും ചിത്രങ്ങളുള്ള പതാകയുമായി പാട്ടും മേളവുമായി ആരാധകര്‍ ലോകകപ്പ് ജയം ആഘോഷമാക്കി.

36 വര്‍ഷത്തെ ഇടവേളയ്ക്ക് വിരാമമിട്ട് ഖത്തറില്‍ നിന്ന് സ്വന്തമാക്കിയ സ്വര്‍ണക്കപ്പ് ലിയോണല്‍ മെസി ആരാധകര്‍ക്ക് മുന്നില്‍ ഉയര്‍ത്തിക്കാട്ടിയപ്പോള്‍ ആവേശം അലതല്ലി. തെരുവുകളും റോഡുകളും ആരാധകരാല്‍ നിറഞ്ഞതോടെ ടീമിന്റെ വിക്ടറി ബസ് വഴിതിരിച്ചുവിടാന്‍ നിര്‍ബന്ധിതമായി. ഒടുവില്‍ താരങ്ങളെ ബസില്‍ നിന്ന് ഹെലികോപ്റ്ററിലേക്ക് മാറ്റേണ്ടിവന്നു. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. രാജ്യത്താകെ പൊതു അവധി നല്‍കിയാണ് അര്‍ജന്റീന മൂന്നാം ലോകകപ്പ് വിജയം ആഘോഷിക്കുന്നത്. വിശ്രമത്തിന് ശേഷം താരങ്ങള്‍ വീണ്ടും ക്ലബുകള്‍ക്കൊപ്പം ചേരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker