തിരുവനന്തപുരം: ഓണ്‍ലൈന്‍ പണമിടപാടുകള്‍ വര്‍ധിച്ചു വരുന്നതിനൊപ്പം നിരവധി തരത്തിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകളും അനുദിനം അരങ്ങേറുകയാണ്. ഇത്തരം തട്ടിപ്പുകളിലൂടെ നൂറുകണക്കിന് പേരാണ് സാമ്പത്തിക തട്ടിപ്പിന് ഇരയാകുന്നത്. ഇത്തരം തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ ബോധവത്കരണ പരിപാടിയുമായി രംഗത്തുവന്നിരിക്കുകയാണ് കേരള പൊലീസ്.
കേരള പൊലീസ് സോഷ്യല്‍ മീഡിയ സെല്ലിന്റെ പുതിയ സീരീസായ ‘പോലീസിനെ പിടിച്ച കിട്ടു’വിന്റെ ആദ്യ എപ്പിസോഡ് പുറത്തിറങ്ങി. ‘ഇ’ തട്ടിപ്പ് – ഒരു പരിഹാരകഥ എന്ന പേരിലാണ് ആദ്യ എപ്പിസോഡ്. ഇത്തരം തട്ടിപ്പുകളില്‍ പണം നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യണമെന്നതിനെ കുറിച്ചാണ് ഇതില്‍ മുഖ്യമായി പറയുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News