രാജ്യത്തെ ഓണ്‍ലൈന്‍ കോണ്ടം വില്‍പ്പനയുടെ കണക്കുകള്‍ പുറത്ത്; ഏറ്റവും അധികം ഓര്‍ഡറുകള്‍ ലഭിച്ച സ്ഥലങ്ങളുടെ പട്ടികയില്‍ കേരളത്തിലെ ഈ നഗരവും!
കൊച്ചി: രാജ്യത്തെ ഓണ്‍ലൈന്‍ കോണ്ടം വില്‍പനയുടെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത് വിട്ട് സ്‌നാപ്ഡീല്‍. മെട്രോ- ഇതര നഗരങ്ങളില്‍ നിന്നാണ് ഏറ്റവുമധികം ഓര്‍ഡറുകള്‍ ലഭിച്ചതെന്നു സ്നാപ്ഡീലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക എയ്ഡ്സ് ദിനത്തിന്റെ ഭാഗമായാണ് ഓണ്‍ലൈനായി ലഭിച്ച കോണ്ടം ഓര്‍ഡറുകളുടെ കണക്ക് ‘സ്നാപ്ഡീല്‍’ പുറത്തുവിട്ടത്. കോണ്ടത്തിനായി, ഇംഫാല്‍, ഹിസ്സാര്‍, ഉദയ്പൂര്‍, ഷില്ലോംഗ്, കാണ്‍പൂര്‍, അഹ്മദ് നഗര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവുമധികം ഓര്‍ഡറുകള്‍ സൈറ്റിന് ലഭിച്ചത്. കേരളത്തില്‍ നിന്നു എറണാകുളവും പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്.
പത്ത് ഓര്‍ഡറുകള്‍ വന്നാല്‍ അതില്‍ എട്ടും മെട്രോ- ഇതര നഗരങ്ങളില്‍ നിന്നായിരിക്കും. ലൈംഗികാരോഗ്യവുമായി ബന്ധപ്പെട്ടുപയോഗിക്കുന്ന ഉത്പന്നങ്ങളുടെ ഉദാരമായ ഷിപ്പിംഗ് നയം, വ്യത്യസ്തമായ ഉത്പന്നങ്ങള്‍ വാങ്ങിക്കാനുള്ള സൗകര്യം, നേരിട്ട് കടകളില്‍ പോയി വാങ്ങിക്കുന്നതിനുള്ള അവരുടെ വിമുഖത- എന്നിങ്ങനെ പല കാരണങ്ങള്‍ ഓണ്‍ലൈന്‍ കോണ്ടം വില്‍പനയില്‍ വര്‍ധനവുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.