CrimeHome-bannerKeralaNewsRECENT POSTS
കൂടത്തായി കൊലപാതക പരമ്പര; സിലിയുടെ കൊലപാതകത്തില്‍ ജോളിയ്ക്ക് പുറമെ ഒരാളെ കൂടി പ്രതിചേര്‍ത്തു
കോഴിക്കോട്: കൂത്തായി കൊലപാതക പരമ്പരയിലെ സിലിയുടെ കൊലപാതകത്തില്‍ ജോളിക്ക് പുറമെ ഒരാളെ കൂടി പോലീസ് പ്രതിചേര്‍ത്തു. താമരശ്ശേരിയില്‍ രജിസ്റ്റര്‍ ചെയ്ത സിലിയുടെ കൊലപാതക കേസിലാണ് ജോളിക്ക് പുറമെ ഷാജിയെകൂടി പ്രതി ചേര്‍ത്തത്.
അതേസമയം, കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ആറ് കേസുകളും രജിസ്റ്റര്‍ ചെയ്തു. ആദ്യം റോയിയുടെ കൊലപാതകം മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. റോയിയുടേത് അടക്കം അഞ്ചണ്ണം കോടഞ്ചേരി പോലീസ് സ്റ്റേഷനിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സിലിയുടെ കൊലപാതകം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് താമരശ്ശേരി പോലീസ് സ്റ്റേഷനിലാണ്.
അതേസമയം, ഇന്ന് മുഖ്യപ്രതി ജോളിയെ തെളിവെടുപ്പിനായി കൊണ്ടുപോകും. അറസ്റ്റ് ചെയ്തില്ലായിരുന്നെങ്കില്‍ താന്‍ കൂടുതല്‍ കൊലപാതകങ്ങള്‍ നടത്തിയേനെ എന്ന് ജോളി സമ്മതിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ജോളി കുറ്റ സമ്മതം നടത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News