ബിഗ്ബോസ് വീട്ടിൽ നിന്ന് ഒരാൾ കൂടി പുറത്തായി
ഓരോ ആഴ്‍ചയിലും ബിഗ് ബോസില്‍ സങ്കടപ്പെടുത്തുന്ന കാഴ്‍ചയാണ് എലിമിനേഷൻ. ഷോയുടെ ആങ്കറായ മോഹൻലാല്‍ വരുന്ന ദിവസമാണ് എലിമിനേഷൻ നടക്കുന്നതും. ഇന്നും മോഹൻലാല്‍ തന്നെ എലിമിനേഷനുള്ള ആളുടെ പേര് പ്രഖ്യാപിച്ചു. ആരായിരിക്കും പുറത്തുപോകുകയെന്ന് അറിയാമോയെന്ന് മോഹൻലാല്‍ എല്ലാവരോടുമായി ചോദിച്ചു. ഓരോരുത്തരും അവരവര്‍ക്ക് തോന്നുന്ന ആളിന്റെ പേര് പറഞ്ഞു.മോഹൻലാല്‍ തന്നെ ആളുടെ പേരും പറഞ്ഞു.
ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ പറഞ്ഞത് മിഷേലിനെയായിരുന്നു. വൈല്‍ഡ് കാര്‍ഡ് എൻട്രിയായിട്ടായിരുന്നു മിഷേല്‍ വന്നത്. എന്തുകൊണ്ടാണ് മിഷേല്‍ എന്നും മോഹൻലാല്‍ ചോദിച്ചു. ബിഗ് ബോസിന്റെ നിയമം തെറ്റിച്ചതിന്റെ പേരില്‍ സ്വയം നോമിനേറ്റ് ചെയ്യപ്പെടേണ്ടി വന്ന മിഷേല്‍ വീക്കസ്റ്റ് കണ്‍ടെസ്റ്റ് ആയിരുന്നുവെന്നാണ് എല്ലാവരും പറഞ്ഞത്. ഓരോരുത്തരും അവരവരുടെ അഭിപ്രായങ്ങള്‍ പറയുകയായിരുന്നു. ഒടുവില്‍ മിഷേല്‍ തന്നെയാണ് പുറത്തുപോകേണ്ടത് എന്ന് മോഹൻലാല്‍ പറഞ്ഞു.
എല്ലാവരും വളരെ സങ്കടത്തോടെയായിരുന്നു മിഷേലിനെ യാത്രയാക്കിയത്.എല്ലാവരെയും മിസ് ചെയ്യുമെന്നായിരുന്നു മിഷേല്‍ മോഹൻലാലിനോട് പറഞ്ഞത്. ഭാഗ്യലക്ഷ്‍മിയെയും കിടിലൻ ഫിറോസിനെയും എയ്‍ഞ്ചലിനെയുമൊക്കെയാണ് ഏറ്റവും കൂടുതല്‍ മിസ് ചെയ്യുകയെന്ന് മോഹൻലാലിനോട് മിഷേല്‍ പറഞ്ഞു. കരയുകയും ചെയ്‍തു മോഹൻലാലിന്റെ മുന്നില്‍ മിഷേല്‍. ജയിക്കാനായിട്ടാണ് താൻ വന്നതെന്നും മിഷേല്‍ പറഞ്ഞു. മിഷേല്‍ പോയതിനെ കുറിച്ച് മറ്റുള്ളവരും സംസാരിക്കുന്നുണ്ടായിരുന്നു. എന്തായാലും മിഷേലിനെ ആശംസകള്‍ നേര്‍ന്ന് മോഹൻലാല്‍ യാത്രയാക്കി.