ദുബായ്: കൊവിഡ് ബാധിച്ച് ദുബായില്‍ ഒരു മലയാളി കൂടി മരിച്ചു. തൃശൂര്‍ ചേറ്റുവ സ്വദേശി ഷംസുദീനാണ്(65) മരിച്ചത്. ദുബായ് പോലീസില്‍ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരനായിരുന്നു.
സൗദിയില്‍ ആറ് വിദേശികളടക്കം ഏഴ് പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണ സംഖ്യ 121 ആയി. 1158 പേര്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സൗദിയില്‍ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 13,930 ആയി.
യുഎഇയില്‍ നാല് വിദേശികള്‍ ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണ സംഖ്യ 56 ആയി. 518 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 8756 പേര്‍ക്കാണ അ ആകെ രോഗം സ്ഥിരീകരിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News