ന്യൂഡല്‍ഹി: ഇന്ത്യയില്‍ വീണ്ടും കൊവിഡ് മരണം. ഗുജറാത്തിലെ സൂറത്തില്‍ 67കാരനാണ് മരിച്ചത്. കഴിഞ്ഞ നാല് ദിവസമായി ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം ഏഴായി.
കൊറോണ ബാധിച്ച് ഇന്ന് മാത്രം ഇന്ത്യയില്‍ മൂന്ന് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര സ്വദേശിയായ 63കാരന്റെ മരണമാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെ ബിഹാറിലെ പാട്നയില്‍ മരണം സ്ഥിരീകരിച്ചു. ഇതിന് പിന്നാലെയാണ് ഗുജറാത്തില്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്.
കര്‍ണാടകയിലാണ് രാജ്യത്തെ ആദ്യത്തെ കൊവിഡ് മരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഡല്‍ഹിയിലും പഞ്ചാബിലും മഹാരാഷ്ട്രയിലും മരണം സ്ഥിരീകരിച്ചു. അതേസമയം, ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിമൂവായിരം കടന്നിരിക്കുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News