കോട്ടയം :ദുബായില്‍നിന്നെത്തിയ ചങ്ങനാശേരി പെരുമ്പനച്ചി സ്വദേശിനിക്ക്(26) കോവിഡ്-19 സ്ഥിരീകരിച്ചു. മെയ് 11ന് എത്തിയ ഗര്‍ഭിണിയായ യുവതി ഹോം ക്വാറന്‍റയിനില്‍ കഴിയുകയായിരുന്നു.
രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. ഇതേ വിമാനത്തില്‍ സഹയാത്രികരായിരുന്ന അഞ്ചുപേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മെയ് 28ന് ഇവരുടെ സാമ്പിള്‍ പരിശോധയ്ക്കയച്ചത്.
ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 21 ആയി. ജില്ലയില്‍ ഇതുവരെ 3659 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയരാക്കി. 3199 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. 420 സാമ്പിളുകളുടെ ഫലം വരാനുണ്ട്.
ആകെ 5994 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. ഇതില്‍ 5028 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ന്നും 614 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും വന്നവരാണ്. ശേഷിക്കുന്നവര്‍ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News