Newspravasi

ഒമാനിൽ ടൂറിസ്റ്റ് ബോട്ടുകൾക്ക് തീപിടിച്ചു, ഒരാൾ മരിച്ചു, 11 പേര്‍ക്ക് പരിക്ക്

മസ്കത്ത്: ഒമാനിലെ മുസന്ദം ഗവർണറേറ്റിലെ ഖസബിലെ വിലായത്തിൽ മൂന്ന് ടൂറിസ്റ്റ് ബോട്ടുകൾക്ക് തീപിടിച്ചു. അപകടത്തിൽ ഒരാൾ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖസബ് തീരത്ത് നങ്കൂരമിട്ട മൂന്ന് ബോട്ടുകളിലൊന്നിൽ തീപിടിക്കുകയും, തുടർന്ന് മറ്റ് രണ്ട് ബോട്ടുകളിലേക്കും തീ പടരുകയായിരുന്നു എന്നുമാണ് റിപ്പോർട്ടുകൾ.  

ഒരു യൂറോപ്പ്യൻ  പൗരൻ മരണപെട്ടുവെന്ന് ഔദ്യോഗിക സ്ഥിരീകരണമുണ്ട്. മറ്റു 11 പേർക്ക് ഗുരുതരമല്ലാത്ത പരിക്കുകളോടെ ആശുപത്രിയിൽ പ്രേവേശിപ്പിച്ചിരിക്കുകയാണ്. മുസന്ദം ഗവർണറേറ്റ് പൊലീസ് കമാൻഡ്, കോസ്റ്റ് ഗാർഡ് ഡിപ്പാർട്ട്‌മെന്റ്, സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് ഡിപ്പാർട്ട്‌മെന്റ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ രക്ഷാപ്രവർത്തനങ്ങൾ  കൂടുതൽ അപകടങ്ങൾ ഒഴിവാക്കി.

അതിനിടെ ഒമാനില്‍ ബലി പെരുന്നാളിനോടനുബന്ധിച്ച് സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ഈ മാസം ശമ്പളം നേരത്തെ ലഭിക്കും. ഏപ്രില്‍ പതിനെട്ടിനോ അതിനോ മുമ്പോ ജീവനക്കാര്‍ക്ക് സ്വകാര്യ സ്ഥാപനങ്ങള്‍ ശമ്പളം നല്‍കണമെന്ന് രാജ്യത്തെ തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്.

ഒമാനില്‍ 2003ലെ 35-ാമത് രാജകീയ ഉത്തരവിലൂടെ പ്രാബല്യത്തിലുള്ള തൊഴില്‍ നിയമത്തിലെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരായ രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ ബലി പെരുന്നാള്‍ മുന്‍നിര്‍ത്തി 2023 ഏപ്രില്‍ മാസം 18ന് മുമ്പ് തന്നെ ഈ മാസത്തെ ശമ്പളം വിതരണം ചെയ്യണം എന്നാല്‍ തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ തൊഴിലുടമകളോട് ആവശ്യപ്പെടുന്നത്. സോഷ്യല്‍ മീഡിയയിലൂടെയും ഇത് സംബന്ധിച്ച അറിയിപ്പ് അധികൃതര്‍ പങ്കുവെച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button