CrimeFeaturedHome-bannerKeralaNews

Infant murder kochi|ഒന്നരവയസുകാരിയുടെ കൊല കാമുകി സിപ്‌സിയോടുള്ള വൈരാഗ്യം മൂലം’; ഡിക്രൂസ് ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് ഡിക്‌സി

കൊച്ചി: കലൂരിലെ ലോഡ്ജ് മുറിയില്‍ പിഞ്ചുകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ജോണ്‍ ബിനോയ് ഡിക്രൂസിനെ കോടതി റിമാന്‍ഡ് ചെയ്തു. ജോണിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ ഇന്നു കോടതിയില്‍ പൊലീസ് അപേക്ഷ നല്‍കും. തന്റെ കാമുകിയും കൊല്ലപ്പെട്ട നോറ മരിയയുടെ അമ്മൂമ്മയുമായ സിപ്‌സിയോടുള്ള വൈരാഗ്യമാണു കൊലയ്ക്കു പിന്നില്‍ എന്നും തനിച്ചാണു കൃത്യം നടത്തിയതെന്നും പ്രതി പൊലീസിനോടു പറഞ്ഞു.

മുന്‍പു പല ക്രിമിനല്‍ കുറ്റകൃത്യങ്ങളിലും ഉള്‍പ്പെട്ടിട്ടുള്ള സിപ്‌സിക്കു കുട്ടിയുടെ കൊലയില്‍ പങ്കില്ലെന്നാണു പ്രാഥമിക നിഗമനമെങ്കിലും വിശദമായ അന്വേഷണം നടത്തും. കുട്ടികളുടെ അമ്മ ഡിക്‌സി ഭര്‍ത്താവ് സജീവിനെതിരെ നടത്തിയ ആരോപണങ്ങളാണ് ഇതിനു കാരണം. വിദേശത്തുനിന്നു തിരിച്ചുവരാന്‍ ശ്രമിച്ചാല്‍ മക്കളെ ജീവനോടെ കാണില്ലെന്നു സജീവ് മുന്നറിയിപ്പു നല്‍കിയെന്നു ഡിക്‌സി പറഞ്ഞിരുന്നു.

കൊല്ലപ്പെട്ട നോറയെയും സഹോദരന്‍ ലെനിനെയും അമ്മൂമ്മ സിപ്‌സി തന്റെ ലഹരി ഇടപാടുകള്‍ക്കു മറയായി ഉപയോഗിച്ചു എന്ന ആരോപണം അന്വേഷിക്കുമെന്നും ഇവര്‍ക്കെതിരെ ബാലനീതി നിയമപ്രകാരം കേസെടുക്കാനാകുമോ എന്നു പരിശോധിക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്.നാഗരാജു പറഞ്ഞു. കൊല്ലപ്പെട്ട നോറയുടെ സഹോദരന്‍ 5 വയസ്സുകാരന്‍ ലെനിനെ എറണാകുളം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സിഡബ്ല്യുസി) അമ്മയ്‌ക്കൊപ്പം വിട്ടു. പരാതി ലഭിച്ചിട്ടും കുട്ടികളുടെ സംരക്ഷണച്ചുമതല അമ്മയുടെ വീട്ടുകാര്‍ക്കു കൈമാറാന്‍ സിഡബ്ല്യുസി തയാറായില്ലെന്ന ആരോപണം എറണാകുളം സിഡബ്ലുസി അധ്യക്ഷ ബിറ്റി കെ.ജോസഫ് നിഷേധിച്ചു.

അതേസമയം, ഒന്നര വര്‍ഷം മുന്‍പു ജോണ്‍ ബിനോയി ഡിക്രൂസ് ഉപദ്രവിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണു പാറക്കടവു കോടുശേരിയിലെ ഭര്‍ത്താവിന്റെ വീട്ടില്‍നിന്നു കറുകുറ്റിയിലെ തന്റെ വീട്ടിലേക്കു പോന്നതെന്നു ഡിക്‌സി പറഞ്ഞു. മുറിയുടെ കതകു ചവിട്ടിത്തുറന്നെത്തി തന്നെ ആക്രമിച്ചപ്പോള്‍ സജീവ് വീട്ടിലുണ്ടായിരുന്നിട്ടും ഇടപെട്ടില്ല. ഇതേത്തുടര്‍ന്നാണു പിരിഞ്ഞു താമസിക്കാന്‍ തീരുമാനിച്ചതെന്നും ഡിക്‌സി പറഞ്ഞു.

മനസാക്ഷിയെ ഞെട്ടിക്കുന്ന  സംഭവമാണ് കൊച്ചി കലൂരുളള ഹോട്ടലിൽ നടന്നത്. ഒന്നരവയസ്സുള്ള കുഞ്ഞിനെ അച്ഛന്റെ അമ്മയുടെ സുഹൃത്ത് വെള്ളത്തിൽ മുക്കിക്കൊന്നു. അങ്കമാലി കോട്ടശ്ശേരി സ്വദേശി സജീവിന്‍റെയും ഡിക്സിയുടേയും മകൾ നോറ മരിയയാണ് കൊല്ലപ്പെട്ടത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഹോട്ടൽ മുറിയിൽ വച്ച് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നതാണെന്ന് വ്യക്തമായി. സംഭവത്തിൽ കുട്ടിയുടെ പിതാവിന്‍റെ അമ്മയുടെ സുഹൃത്തും പള്ളുരുത്തി സ്വദേശിയുമായ ജോൺ ബിനോയ് ഡിക്രൂസ് (24)  എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

ഈ മാസം അഞ്ചാം തിയതി മുതല്‍ മുത്തശ്ശി സിപ്സിയും ജോണ്‍ ബിനോയിയും രണ്ട് കുട്ടികളും ലോഡ്ജില്‍ ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. സിപ്സിയുടെ മകന്‍റെ മക്കളാണ് കൂടെയുണ്ടായിരുന്നത്. കുട്ടിയുടെ അമ്മ വിദേശത്ത് ജോലി ചെയ്യുകയാണ്. ടൈല്‍ ജോലിക്കാരനായിരുന്ന കുട്ടിയുടെ പിതാവ് അപകടത്തെ തുടര്‍ന്ന് ജോലിക്ക് പോയിരുന്നില്ല. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് രണ്ട്കുട്ടികളും മുത്തശ്ശിയുടെ കൂടെയാണ് കഴിഞ്ഞിരുന്നത്. കൊലപാതകം നടന്ന ദിവസം കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി ചില തര്‍ക്കങ്ങള്‍ ഹോട്ടല്‍ മുറിയില്‍ നടന്നിരുന്നു.

ജോണ്‍ ബിനോയ് ആണ് കുട്ടിയുടെ പിതാവെന്നായിരുന്നു ആരോപണം. ഇതില്‍ കുപിതനായാണ് യുവാവ് കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നത്. എന്നാല്‍ ഈ സമയം കുട്ടിയുടെ മുത്തശ്ശി ഹോട്ടലിലുണ്ടായിരുന്നില്ല. തുടര്‍ന്ന് ഒരുമണിയോടെ യുവാവ് മുത്തശ്ശിയെ വിളിച്ച്  കുട്ടി ഛര്‍ദ്ദിച്ചെന്നും ബോധരഹിതയായെന്നും പറഞ്ഞു. ഇവരെത്തിയാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ ഇവരുടെ ഒപ്പം യുവാവ് ആശുപത്രിയിലേക്ക് എത്തിയിരുന്നില്ല. ആശുപത്രിയിലെത്തിയ സിപ്സി യുവാവ് പറഞ്ഞത് തന്നെ ആവര്‍ത്തിച്ചു. എന്നാല്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് കുട്ടിയുടെ ശ്വാസകോശത്തിലടക്കം വെള്ളം ചെന്നതായി വ്യക്തമായത്. ഇതോടെ കൊലപാതകമെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker