KeralaNews

ഓണക്കിറ്റ് വിതരണ തിയതികൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ 88 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് 11 ഇനം പലവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടുന്ന ഓണക്കിറ്റ് ഓഗസ്റ്റ് 13 മുതല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റേഷന്‍കടകളിലൂടെയാണ് കിറ്റ് വിതരണം ചെയ്യുന്നത്. 500 രൂപവിലയുള്ള ഉല്‍പ്പന്നങ്ങളാണ് കിറ്റിലുണ്ടാകുക.

ആദ്യഘട്ടത്തില്‍ അന്ത്യോദയ വിഭാഗത്തില്‍പ്പെട്ട 5,95,000 കുടുംബങ്ങള്‍ക്ക് കിറ്റ് നല്‍കും. പിന്നീട് 31ലക്ഷം മുന്‍ഗണനാകാര്‍ഡുകള്‍ക്ക് കിറ്റ് വിതരണം ചെയ്യും. ഓഗസ്റ്റ് 13, 14 , 16 തീയതികളില്‍ അന്ത്യോദയ വിഭാഗത്തിലുള്ള മഞ്ഞ കാര്‍ഡുകള്‍ക്ക് കിറ്റുകള്‍ നല്‍കും. 19, 20, 21, 22 തീയതികളിലായി മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള പിങ്ക് കാര്‍ഡുകള്‍ക്ക് കിറ്റ് നല്‍കും.

ഓണത്തിനു മുന്‍പ് ശേഷിക്കുന്ന 51 ലക്ഷം കുടുംബങ്ങള്‍ക്ക് (നീല, വെള്ള കാര്‍ഡുകള്‍) കിറ്റുകള്‍ വിതരണം ചെയ്യും. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഓഗസ്റ്റ് 21 മുതല്‍ 10 ദിവസത്തേക്ക് ഓണച്ചന്തകള്‍ നടത്തും. റേഷന്‍ കാര്‍ഡ് ഉടമകള്‍ ജൂലൈ മാസത്തില്‍ ഏതു കടയില്‍നിന്നാണോ റേഷന്‍ വാങ്ങിയത് അതേ കടയില്‍നിന്ന് ഓണക്കിറ്റ് വിതരണം ചെയ്യും. മുന്‍ഗണനേതര കാര്‍ഡുകള്‍ക്ക് 15 രൂപ നിരക്കില്‍ 10 കിലോഗ്രാം സ്‌പെഷല്‍ അരി ഓഗസ്റ്റ് 13 മുതല്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker