മസ്‌കറ്റ്: ആരോഗ്യ മേഖലയിലടക്കം ഒമാന്‍ ഭരണകൂടം സ്വദേശിവത്കരണം നടപ്പിലാക്കുമ്പോള്‍ റിക്രൂട്ട്‌മെന്റെ ഏജന്‍സികളുടെ വാഗ്ദാനങ്ങള്‍ വിശ്വിസിച്ച് ഒമാന്‍ ജോലിയ്ക്ക് കാത്തിരിയ്ക്കുന്ന നഴ്‌സുമാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒമാനിലെ നഴ്‌സുമാരുടെ മുന്നറിയിപ്പ്.റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്ക് വന്‍തുക കമ്മീഷന്‍ നല്‍കി വിമാനം കയറിയാലും ഒന്നോ രണ്ടോവര്‍ഷം ജോലി ചെയ്യാനുള്ള അവസരം മാത്രമാവും ഒമാനില്‍ ലഭ്യമാവുകയെന്ന് പ്രവാസി നഴ്‌സസ് ഒമാന്‍ വ്യക്തമാക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ
ഒമാന്‍ ആരോഗ്യമന്ത്രാലയത്തിലേക്കുള്ള നേഴ്‌സിംഗ് റിക്രൂട്‌മെന്റുകളും സ്വകാര്യ ഏജന്‍സികള്‍ മറച്ചു വെക്കുന്ന ചില അപ്രിയസത്യങ്ങളും !
ഒമാന്‍ ആരോഗ്യമന്ത്രാലയത്തിലേക്കു സ്റ്റാഫ് നേഴ്സസിന് നിരവധി അവസരങ്ങള്‍ ഉണ്ടെന്ന രീതിയില്‍ കേരളത്തിലെ ചില റിക്രൂട്ടിങ് ഏജന്‍സികള്‍ , അവരുടെ സബ് ഏജന്റുമാര്‍ , നോക്കു കൂലിക്കാര്‍ , പ്രൊമെട്രിക് സ്ഥാപനങ്ങള്‍ എന്നിവര്‍ വന്‍ പ്രചാരണം ആണ് നടത്തിക്കൊണ്ടിരിക്കുന്നത് . ശരിയാണ് ലോകത്താകമാനം കോവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ അതികഠിനമായ കുറവ് അനുഭവപ്പെടുന്നുണ്ട് , ഒമാനിലും അത്തരം സാഹചര്യം ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടു സര്‍ക്കാര്‍ പല മേഖലകളിലും ആരോഗ്യപ്രവര്‍ത്തകരെ നിയമിച്ചു വരുന്നുമുണ്ട് . ഈ സാഹചര്യം മുതലെടുത്തു ചില റിക്രൂട്ടിങ് ഏജന്‍സികള്‍ നേഴ്സിങ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് മോഹന വാഗ്ദാനങ്ങള്‍ നല്‍കി ലക്ഷക്കണക്കിന് രൂപ സര്‍വീസ് ചാര്‍ജിനത്തില്‍ വാങ്ങാന്‍ തയ്യറെടുക്കുന്നതായും ചിലരൊക്കെ തന്നെ അഡ്വാന്‍സ് തുക പാസ്‌പോര്‍ട്ട് എന്നിവ കൈക്കലാക്കി വെച്ചിരിക്കുന്നതായും ഉദ്യോഗാര്‍ത്ഥികള്‍ തന്നെ പറയുന്നു.അക്കൂട്ടരോടാണ് ‘ ഒമാനിലെ നേഴ്‌സിംഗ് നേഴ്‌സിംഗ് റിക്രൂട്‌മെന്റുകള്‍ തികച്ചും സൗജന്യമാണ് , ഇന്ത്യന്‍ ഗവന്മേന്റ് അനുവദിക്കുന്ന സര്‍വീസ് ചാര്‍ജായ 30000 രൂപ വരെ നിങ്ങള്ക്ക് നല്കുകയുമാവാം . അതിനു മുകളിലേക്കുള്ള തുക നല്‍കി വരാനിരിക്കുന്നവരെ കാത്തിരിക്കുക ഒന്നോ രണ്ടോ വര്ഷം മുന്‍പ് ലക്ഷങ്ങള്‍ മുടക്കി വന്നവര്‍ക്കുണ്ടായ പോലെയുള്ള സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായുള്ള കയ്പേറിയ അനുഭവങ്ങള്‍ തന്നെയാവും .ഇനിയും നേരം വെളുക്കാത്തവര്‍ക്കായി ജൂണ്‍ 10 ,2020 നു ശേഷം ഒമാനിലെയും കേരളത്തിലെയും പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തകളുടെ ലിങ്കുകള്‍ ഷെയര്‍ ചെയ്യുന്നു . ഒന്ന് കണ്ണോടിക്കുമല്ലോ സുഹൃത്തുക്കള്‍ക്കായി ഷെയര്‍ ചെയ്യുമല്ലോ .
കൊവിഡ് പ്രതിസന്ധികാലത്തും മഹാമാരിയെ നേരിടാന്‍ ഭരണകൂടത്തോട് തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കുന്ന നഴ്‌സുമാരടക്കം നൂറുകണക്കിനാളുകള്‍ക്കാണ് പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചിരിയ്ക്കുന്നത്.സ്വകാര്യ റിക്രൂട്ടിംഗ് ഏജന്‍സികളുടെ വാക്ക് വിശ്വസിച്ച് ലക്ഷങ്ങള്‍ ചിലവഴിച്ചാണ് പലരും ഒമാനിലെത്തിയത്.ജോലി സ്ഥിരതയുണ്ടാവുമെന്ന ഉറപ്പില്‍ സ്ഥലം വാങ്ങുന്നതിനും വീടുവെയ്ക്കുന്നതിനുമൊക്കെയായി ലക്ഷങ്ങള് വായ്പയെടുത്തവരുമൊക്കെ പ്രവാസികള്‍ക്കിടയിലുണ്ട്.പെട്ടെന്നൊരു ദിനം പിരിച്ചിവിടല്‍ നോട്ടീസ് ലഭിയ്ക്കുമ്പോള്‍ മഹാമാരിക്കാലത്ത് എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് പലരും.
നേരത്തെ തന്നെ സ്വദേശിവ്ത്കരണ നടപടികള്‍ ഊര്‍ജ്ജിതമാക്കുമെന്ന് ഒമാന്‍ ഭരണകൂടം അറിയിച്ചിരുന്നു. കൊവിഡ് പ്രതിസന്ധിയില്‍ സാമ്പത്തികനില തകിടംമറിഞ്ഞതോടെ സ്വദേശിവത്കരണത്തിന്റെ ആക്കം കൂട്ടാനാണ് സര്‍ക്കാര്‍ തീരുമാനം.