കൊച്ചി: ഇന്ത്യന്‍ മുന്‍ ഫുട്ബോള്‍ താരം ഒളിമ്പ്യന്‍ ഒ. ചന്ദ്രശേഖരന് അന്തരിച്ചു. 1960 റോം ഒളിമ്പിക്സില്‍ പങ്കെടുത്ത ഇന്ത്യന്‍ ഫുട്ബോള്‍ ടീം അംഗമായിരുന്നു. 1962 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ ടീമിലും ചന്ദ്രശേഖരന് ഉൾപ്പെട്ടിരുന്നു.
കാൾട്ടക്സ്, ബോംബെ, എസ്ബിടി ടീമുകൾക്കായി കളിച്ചിട്ടുണ്ട്. 1958 മുതൽ 1966 വരെ ഇന്ത്യൻ ജേഴ്സിയിൽ തിളങ്ങിയ ചന്ദ്രശേഖരൻ, ഇന്ത്യൻ ഫുട്ബോളിലെ സുവർണ നിരയുടെ പ്രതിരോധനിരയിലെ കണ്ണിയായിരുന്നു. 1963ൽ സന്തോഷ് ട്രോഫി കിരീടം ചൂടിയ മഹാരാഷ്ട്ര ടീമിന്റെ നായകനായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News