Home-bannerKeralaNewsRECENT POSTS
ബാലരാമപുരത്ത് കല്ലേറില്‍ പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു; രണ്ടുപേര്‍ പിടിയില്‍
തിരുവനന്തപുരം: ബാലരാമപുരത്ത് കല്ലേറില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. ചായക്കോട്ടുകോണം സ്വദേശി കരുണാകരന്‍ (65) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് അയല്‍വാസികളായ പ്രവീണ്‍, സന്തോഷ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രിയില്‍ കരുണാകരന്‍ മദ്യലഹരിയില്‍ ബഹളം ഉണ്ടാക്കിയതാണ് കല്ലേറില്‍ കലാശിച്ചത്. കരുണാകരന്‍ ബഹളം വയ്ക്കുകയും വഴക്ക് ഉണ്ടാക്കുകയും ചെയ്തപ്പോള്‍ നാട്ടുകാരായ യുവാക്കള്‍ ഇടപെട്ടു.
ഇതിനിടെ രണ്ടു പേര്‍ ചേര്‍ന്ന് കരുണാകരന്റെ നേര്‍ക്ക് കല്ലെറിഞ്ഞു. വയറ്റിലാണ് കല്ല് കൊണ്ടത്. ഇതോടെ കരുണാകരനെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഇവിടെനിന്നും മടങ്ങിപ്പോന്നു. എന്നാല്‍ തിങ്കളാഴ്ച രാത്രി വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ മരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News