പ്രായത്തെ തോല്‍പ്പിച്ച് കിടിലന്‍ പാട്ടുമായി അമ്മൂമ്മ; സോഷ്യല്‍ മീഡിയയില്‍ കൈയ്യടി
പ്രായത്തെ തോല്‍പ്പിച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായി അമ്മുമ്മയുടെ കിടിലന്‍ പാട്ട്. ‘ഞാന്‍ പാട്ടുപാടാന്‍ പോകുവാ മിന്നിച്ചേക്കണേ’ എന്ന് പറഞ്ഞുകൊണ്ടാണ് അമ്മുമ്മ പാട്ടുപാടാന്‍ തുടങ്ങുന്നത്. കൈകൊണ്ട് താളം പിടിച്ചാണ് അമ്മുമ്മയുടെ പാട്ട്. എന്തായാലും നിറഞ്ഞ കൈയടിയാണ് അമ്മൂമ്മയുടെ പാട്ടിന് സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നത്.
പ്രായത്തിന്റെ അവശതകള്‍ വകവയ്ക്കാതെ നൃത്തംചെയ്ത് വൈറലായ അമ്മൂമ്മയുടെ വീഡിയോയും പ്രായം തളര്‍ത്താത്ത മനോധൈര്യവുമായി എത്തിയ ഒരു അപ്പൂപ്പന്റെ ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയ ഇതിന് മുമ്പ് വൈറലായിരിന്നു. ഡിസംബര്‍ മാസം ആദ്യവാരങ്ങളില്‍ ട്രെന്‍ഡിങ്ങില്‍ ഇടം എടിയിരുന്നത് ന്യൂ ജനേറഷന്‍ വെഡിങ് ഫോട്ടോഗ്രാഫി ആയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ട്രെന്‍ഡിംഗ് അമ്മുമ്മയാണ്. ചെറുപ്പക്കാരും, മുതിര്‍ന്നവരും ഒരേപോലെയാണ് ഇത്തരം ആളുകളെ പ്രോത്സാഹിപ്പിക്കുന്നത്.