തട്ടമിട്ട് ശ്രീകൃഷ്ണ ഭക്തിഗാനം പാടുന്ന ഉമ്മ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ഗുരുവായൂരപ്പന്റെ പാട്ടു പാടാം എന്നു പറഞ്ഞാണ് ഈ കലാകാരി ഈണവും താളവും മുറിയാതെ ഭക്തിനിര്‍ഭരമായി പാടുന്നത്. ‘കണ്ണനെ കാണാത്ത കണ്ണെന്തിനാ കണ്ണാ…’ എന്നു തുടങ്ങുന്ന പാട്ടാണ് പാടിയത്. പാട്ടിനൊപ്പം വിവിധ ഭാവങ്ങളും മുഖത്ത് പ്രതിഫലിക്കുന്നുണ്ട്.
ജാതിയുടെയും മതത്തിന്റെയും വേര്‍തിരിവുകളില്ലാത്ത കേരള സമൂഹത്തിന്റെ ഐക്യമാണ് ഈ വിഡിയോയിലൂടെ തെളിയുന്നത് എന്ന് ആസ്വാദകര്‍ വിലയിരുത്തുന്നു. ഒന്നര മിനിട്ടിലധികം ദൈര്‍ഘ്യമുള്ള വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. നിരവധി പേര്‍ ഈ വിഡിയോ കാണുകയും പ്രതികരണങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News