ആലപ്പുഴ: വീട്ടില്‍ നിന്ന് കാണാതായ വൃദ്ധനെ വിഷം കഴിച്ചു മരിച്ച നിലയില്‍ കണ്ടെത്തി. തത്തംപള്ളി കുറശേരി വീട്ടില്‍ തങ്കപ്പനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 68 വയസായിരുന്നു. പുന്നമടയ്ക്ക് സമീപം ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. 7ന് ആണ് തങ്കപ്പനെ വീട്ടില്‍ നിന്ന് കാണാതായത്.
തുടര്‍ന്ന് ഇയാളെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ കഴിഞ്ഞ ദിവസം നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തങ്കപ്പനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്.
കാന്‍സര്‍ രോഗിയായ തങ്കപ്പന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ചികിത്സയിലായിരുന്നു. ഇതേ തുടര്‍ന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യ ചെയ്യാന്‍ കാരണം എന്നും പോലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News