CrimeKeralaNewsRECENT POSTS
ചേര്‍ത്തലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; വയോധികന്‍ അറസ്റ്റില്‍
ചേര്‍ത്തല: വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു. ചേര്‍ത്തല നഗരസഭ പതിമൂന്നാം വാര്‍ഡില്‍ വരേക്കാട്ട് വെളി കപ്പ ഷാജി എന്ന് വിളിക്കുന്ന ഷാജി(60)യെയാണ് പോലീസ് പിടികൂടിയത്.
വീട്ടിലാരുമില്ലാത്ത സമയത്ത്, ഷാജി പെണ്‍കുട്ടിയെ കയറി പിടിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ശേഷം ഷാജിയെ റിമാന്‍ഡ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News