ആലപ്പുഴ: കൊവിഡ് വാക്‌സിനേഷന്‍ നല്‍കിയതില്‍ ആലപ്പുഴയിലെ കരുവാറ്റയില്‍ അശ്രദ്ധ. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തിയ വയോധികന് രണ്ടു തവണ വാക്‌സിന്‍ കുത്തിവയ്പ്പ് എടുത്തു. കരുവാറ്റ സ്വദേശി ഭാസ്‌കരന്‍ (65) ആണ് രണ്ടു ഡോസ് വാക്‌സിന്‍ ഒറ്റ ദിവസം സ്വീകരിച്ചത്.
പിന്നാലെ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഇദ്ദേഹത്തെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരുവാറ്റ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം നടന്നത്. വാക്‌സിന്‍ എടുക്കാന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയാണ് ഭാസ്‌കരന്‍ എത്തിയത്.
എന്നാല്‍ രണ്ടു ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ അധികൃതര്‍ മിനിറ്റുകള്‍ വ്യത്യാസത്തില്‍ നല്‍കുകയായിരുന്നു. ആദ്യം നല്‍കിയത് രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നാണെന്ന് വിചാരിച്ചുവെന്ന് ഭാസ്‌കരന്‍ പറഞ്ഞു. വീഴ്ചയെക്കുറിച്ച് ആരോഗ്യവകുപ്പ് പ്രതികരിച്ചിട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News