InternationalNews

റഷ്യയുടെ യുക്രെയിൻ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട എണ്ണക്കമ്പനി മേധാവിയെ മരിച്ചനിലയിൽ കണ്ടെത്തി

മോസ്‌കോ: റഷ്യയിലെ ഏറ്റവും വലിയ രണ്ടാമത് എണ്ണക്കമ്പനിയായ ലൂക്കോയിൽ മേധാവി റാവിൽ മഗനോവിനെ മരിച്ച നിലയിൽ കണ്ടെത്തി. മോസ്‌കോയിൽ ആശുപത്രി ജനാലയിൽ നിന്നും താഴേക്ക് വീണ് മരിച്ച നിലയിലാണ് മഗനോവിനെ(67) കണ്ടെത്തിയത്. 1993ൽ കമ്പനി ആരംഭിച്ചതുമുതൽ മേധാവിയാണ് റാവിൽ മഗനോവ്.

ഗുരുതരമായ രോഗത്തെ തുടർന്ന് മഗനോവ് അന്തരിച്ചതായി ലൂക്കോയിൽ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. കമ്പനിയുടെ ആയിരക്കണക്കിന് ജീവനക്കാർ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചിക്കുന്നതായും അദ്ദേഹത്തിന്റെ മരണത്തിൽ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്ക് ചേരുന്നതായും കമ്പനി അറിയിച്ചു.

അതേസമയം മഗനോവ് ജീവനൊടുക്കിയതാണെന്ന ഒരു പ്രചരണം കമ്പനിയിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ ഇതിന് കൃത്യമായ തെളിവോ രേഖകളോ ഇല്ല. എന്നാൽ അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ ഈ സൂചനകൾ തള‌ളി. റഷ്യയിൽ ദുരുഹസാഹചര്യത്തിൽ മരണമടയുന്ന ഏറ്റവും അവസാനത്തെ ഉന്നത വ്യക്തിയാണ് മഗനോവ്. ലൂക്കോയിൽ മാനേജർ അലക്‌സാണ്ടർ സബോട്ടിനെ മേയ് മാസത്തിൽ ദുരുഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഊർജവ്യവസായവുമായി ബന്ധപ്പെട്ട ചിലരും ഇത്തരത്തിൽ മരണമടഞ്ഞതായാണ് വിവരം.

കഴിഞ്ഞ മാർച്ചിൽ യുക്രെയിനിൽ നടക്കുന്ന ദുരന്തസംഭവങ്ങളിൽ ഉത്‌കണ്‌ഠ രേഖപ്പെടുത്തുകയും റഷ്യയുമായുള‌ള സായുധ സംഘട്ടനങ്ങൾ എത്രയും വേഗം അവസാനിക്കട്ടെയെന്ന് അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു റാവിൽ മഗനോവ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker