KeralaNewsRECENT POSTS

ആരോടും മിണ്ടാന്‍ കഴിയാതെ ഒരു മുറിയില്‍ ശരീരം ആസകലം മൂടി കെട്ടി ഭീകരനായ ഒരു വൈറസുമായി ഏറ്റുമുട്ടുന്നതാണ് ഭൂമിയിലെ ഏറ്റവും ഭീകരമായ അവസ്ഥ; ആലപ്പുഴയില്‍ കൊറോണ ബാധിതനെ ചികിത്സിച്ച നഴ്‌സിന് പറയാനുള്ളത്

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കൊറോണ വൈറസ് ബാധിച്ച രോഗിയെ ഐസലേഷന്‍ വാര്‍ഡില്‍ പരിചരിച്ച നഴ്സിന്റെ അനുഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ചൈനയില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിയായെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സിച്ച നഴ്‌സ് മൃദുലയാണ് തന്റെ അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. അദ്ദേഹത്തിനു നല്ല ധൈര്യമുണ്ടായിരുന്നു. സമൂഹമാധ്യമങ്ങളില്‍ ചിത്രം സഹിതം പ്രചാരണം ഉണ്ടായതിന്റെ വിഷമം അദ്ദേഹത്തിനുണ്ടായിരുന്നു. പനിയുണ്ടെന്നു ബോധ്യമായപ്പോള്‍ തന്നെ അദ്ദേഹം ചികിത്സ തേടിയിരുന്നു. കുടുംബാംഗങ്ങളെയും പരിശോധിപ്പിച്ചു. ഡോക്ടര്‍മാരും നഴ്സുമാരും മറ്റു ജീവനക്കാരും ഒറ്റക്കെട്ടായി നിന്നാണ് പോരാടിയത്. അവരുടെ പരിശ്രമത്തെക്കുറിച്ച് ലോകത്തെ അറിയിക്കണമെന്ന ആഗ്രഹം കൊണ്ടാണ് ഫെയ്സ്ബുക്കില്‍ അനുഭവം കുറിച്ചതെന്ന് നഴ്സ് മൃദുല പറയുന്നു.

മൃദുലയുടെ ഫേസ്ബുക്ക് കുറപ്പ് ഇങ്ങനെ

ഇത്രയും നന്നായി എല്ലാം നടന്നു എങ്കില്‍ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും നന്ദിയോടെയും അതിലുപരി ബഹുമാനത്തോടെയും ഓര്‍ക്കുന്നു. ഇവരുടെ കുറച്ചു നാളായി ഉള്ള ഡ്യൂട്ടി hours അവര്‍ പോലും മറന്നു കഴിഞ്ഞു. മുഴുവന്‍ സമയവും ഇതിനായി മാറ്റിവെച കുറെ പച്ചയായ മനുഷ്യര്‍. ഇത്രയും നന്നായി എല്ലാം നടന്നു എങ്കില്‍ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും നന്ദിയോടെയും അതിലുപരി ബഹുമാനത്തോടെയും ഓര്‍ക്കുന്നു. ഇവരുടെ കുറച്ചു നാളായി ഉള്ള ഡ്യൂട്ടി hours അവര്‍ പോലും മറന്നു കഴിഞ്ഞു. മുഴുവന്‍ സമയവും ഇതിനായി മാറ്റിവെച കുറെ പച്ചയായ മനുഷ്യര്‍.
ഇന്ന് കൊണ്ട് എന്റെ കൊറോണ ഡ്യൂട്ടി കഴിഞ്ഞിരിക്കുന്നു. ഈ ഭൂമിയിലെ ഏറ്റവും ഭീകരമായ അവസ്ഥ എന്താണെന്ന് ഇന്ന് എന്നോട് ആരോടേലും ചോദിച്ചാല്‍ എനിക്ക് പറയാന്‍ കഴിയും ആരോടും മിണ്ടാന്‍ കഴിയാതെ ഒരു മുറിയില്‍ നമ്മളുടെ ശരീരം ആസകലം മൂടി കെട്ടി ഭീകരനായ ഒരു VIRUS മായി ഏറ്റുമുട്ടുന്നത് തന്നെ ആയിരിക്കും. ലോകം മുഴുവന്‍ VIRUS ഇല്‍ നിന്നും ഓടി ഒഴിഞ്ഞു നടക്കുമ്പോഴും, ആ അവസ്ഥ പിടിപെട്ട ആളെ പരിചരിക്കാന്‍ കിട്ടിയ ഈ ഒരു അവസരം എന്നും ഓര്‍മയില്‍ സൂക്ഷിക്കാന്‍ വിലമതിക്കുന്ന ഒന്നായിരിക്കും. കൊറോണ ബാധിച്ച ആളെ ആരോഗ്യപൂര്‍ണനായി വിട്ടയക്കുന്ന ആദ്യത്തെ ആശുപത്രി എന്ന ഒരു തൂവല്‍ കൂടി നമ്മടെ ആലപ്പുഴ മെഡിക്കല്‍ കോളേജ് inu സ്വന്തം. ഇത്രയും നന്നായി എല്ലാം നടന്നു എങ്കില്‍ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും നന്ദിയോടെയും അതിലുപരി ബഹുമാനത്തോടെയും ഓര്‍ക്കുന്നു. ഇവരുടെ കുറച്ചു നാളായി ഉള്ള ഡ്യൂട്ടി hours അവര്‍ പോലും മറന്നു കഴിഞ്ഞു. മുഴുവന്‍ സമയവും ഇതിനായി മാറ്റിവെച കുറെ പച്ചയായ മനുഷ്യര്‍.
I m so proud to be a part of our medical college team. I wholeheartedly congratulating entire team. Special recognition should be given to our hospital infection control team Dr. Anitha madhavan, Janeesh NM, Veena Chacko, Hospital CNEU team coordinators Arshad.A, sheeja sr, shyla sr, all staff nurses, attenders, medical and nursing ssuperintendent, team of doctors and every one……… I was not part of the team from its begining, so pardon me if i missed anyone…

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button