KeralaNews

മോര്‍ഫിന്‍ ഇത്രയും ഹൈ ഡോസില്‍ എടുക്കുന്ന ഒരു പേഷ്യന്റിനെ ഞാന്‍ ആദ്യമായിട്ട് കാണുകയായിരുന്നു, അവസാന നാളുകളിലും ഇങ്ങനെ കോണ്‍ഫിഡന്റ് ആയിരിക്കുന്ന ഒരു രോഗിയെ ഇതുവരെ ആരും കണ്ട് കാണില്ല; നഴ്‌സിന്റെ കുറിപ്പ്

കാന്‍സര്‍ പോരാട്ടത്തിനിടയിലും നിരവധി പേര്‍ക്ക് പ്രചോദനമായി മാറിയ നന്ദു മഹാദേവ കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. കോഴിക്കോട് എംവിആര്‍ കാന്‍സര്‍ സെന്ററില്‍ വെച്ചാണ് മരണം സംഭവിച്ചത്. ആശുപത്രിയില്‍ നന്ദുവിനെ ശുശ്രൂഷിച്ച ജ്യോതി ലക്ഷ്മി എന്ന നഴ്സ് നന്ദുവിനെ അനുസ്മരിച്ച് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ജ്യോതി ലക്ഷ്മിയുടെ കുറിപ്പ്,

നന്ദുവുമായി രണ്ട് വര്‍ഷത്തിന് മേലെയുള്ള പരിചയമാണ്. തമ്മില്‍ സംസാരിച്ചിട്ടുണ്ടെങ്കിലും നേരിട്ട് കാണുന്നത് ഒരിക്കെ ആതിരയും അമ്മയും പ്രജുവും തെന്‍സിയൊക്കെ കോഴിക്കോട് വന്ന സമയത്താണ്. അന്ന് തൊട്ട് നല്ല സുഹൃത്തുക്കളാണ്. വര്‍ക്ക് ചെയ്യുന്ന ഹോസ്പിറ്റലില്‍ ട്രീറ്റ്മെന്റ്ന് വന്നതാണെന്ന് പറഞ്ഞപ്പോള്‍ ‘ആഹാ.. അപ്പോ ഇനി അങ്ങോട്ട് നമ്മക്ക് നേരിട്ട് കാണാലോ’ എന്നും പറഞ്ഞ് അന്നത്തെ കൂടിക്കാഴ്ച അവസാനിച്ചു. പിന്നീടങ്ങോട്ട് എംവിആര്‍ കാന്‍സര്‍ സെന്റര്‍ നന്ദുവിനും അവിടെയുള്ളവര്‍ക്ക് നന്ദുവും ആരൊക്കെയോ ആയി മാറുകകയായിരുന്നു.

മോര്‍ഫിന്‍ ഇത്രയും ഹൈ ഡോസില്‍ എടുക്കുന്ന ഒരു patient നെ ഞാന്‍ ആദ്യമായിട്ട് കാണുകയായിരുന്നു. നന്ദുവിന്റെ വേദനകള്‍ക്ക് കൂട്ടിരിക്കാന്‍ പറ്റിയിട്ടുണ്ട് ഞങ്ങടെ ഫ്ലോറിലെ ഓരോ നഴ്സ്മാര്‍ക്കും. അവന്‍ കൂടുതലും അഡ്മിഷന്‍ എടുത്തിട്ടുള്ളതും ഞങ്ങടെ 3rd ഫ്ലോറിലാണ്. പല നൈറ്റ് ഡ്യൂട്ടികളിലും വേദനിക്കുന്നു എന്ന് പറഞ്ഞ് വിളിക്കുമ്പോള്‍ ഇനി എന്താണ് കൊടുക്കേണ്ടതെന്ന് പകച്ചു നിന്നിട്ടുണ്ട്. മോര്‍ഫിനും പാച്ചും ഉള്ള 6th hourly പെയിനിന് ഇന്‍ജെക്ഷന്‍ പോകുന്ന ഒരാള്‍ക്ക് ഇനിയും എന്താണ് കൊടുക്കുക. അവസാനം JR നോട് പറഞ്ഞ് stat എഴുതിയ ഇന്‍ജെക്ഷന്‍ കൊടുക്കും.. ‘ഇപ്പോ ശെരിയാവുമെടാ.. മരുന്ന് തന്നില്ലേ വേഗം ഓക്കേ ആവും കേട്ടോ ‘എന്ന് പറയും. പലപ്പോഴും അതിലും അവന് ഓക്കേ ആവറില്ല. പക്ഷേ ഒന്നുണ്ട് ഏത് വേദനയിലും അവനിങ്ങനെ പതറാതെ പിടിച് നില്‍ക്കും,ചിരിച്ചു നില്‍ക്കും.

അവനെ ഏറ്റവും അവശനായി കണ്ടത് കഴിഞ്ഞ ആഴ്ചകളിലാണ്. മുന്‍പുള്ള അഡ്മിഷന്‍സിലും ഓക്സിജന്‍ എടുത്തിരിന്നെങ്കിലും ഇത്തവണ ബൈപാപിലേക്ക് മാറ്റുകയായിരുന്നു. എംവിആര്‍ ലെ ഡോക്ടര്‍മാരാണ് നന്ദുവിന്റെ വീണ്ടും ജീവിതത്തിലേക്ക് കൈ പിടിച്ചുയര്‍ത്തിയതെന്ന് തോന്നിയുട്ടുണ്ട്.പല പല പുതിയ രജിമെനുകളെ പറ്റി നന്ദുവിന്റെ ട്രീറ്റ്മെന്റ്ല്‍ കേള്‍ക്കാനിടയായിട്ടുണ്ട്. അവന് പിന്നീട് കൊറേ നാള് അസുഖത്തെ തലയുയര്‍ത്തി നോക്കാന്‍ അതെല്ലാം പ്രചോദനമായിട്ടുണ്ട്. അവിടെ എംവിആര്‍ ലെ എല്ലാവരുടെയും പ്രിയപെട്ടവനാണ് നന്ദു.

ഒരു വിളിപ്പാടകലെ അവന് പ്രിയപ്പെട്ട സിസ്റ്റര്‍മാരും ഡ്യൂട്ടി ഡോക്ടര്‍മാരും എല്ലാം ഉണ്ടായിരുന്നു.അവസാന നാളുകളിലും ഇങ്ങനെ കോണ്‍ഫിഡന്റ് ആയിരിക്കുന്ന ഒരു രോഗിയെ ഇതുവരെ ആരും കണ്ട് കാണില്ല .
‘ടാ ഞാന്‍ വീട്ടില്‍ പോവാണ് ഇനി വന്നിട്ട് കാണാം ‘ എന്ന് ഞാനും ഓക്കേ ടി എന്ന് അവനും, അതായിരിക്കും ഞങ്ങളുടെ അവസാന സംസാരം എന്നെന്റെ ഉള്ളിലൂടെ കടന്ന് പോയെങ്കിലും അതാവരുതേ എന്ന് ചിന്തിച്ചിരുന്നു. അതിയായി ആഗ്രഹിച്ചിരുന്നു.

അവന്റെ വേര്‍പാട് താങ്ങാന്‍ കഴിയാതെ ബൈസ്റ്റാന്‍ഡേര്‍ കോട്ടില്‍ മരവിച്ചിരിക്കുന്ന അവന്റെ അമ്മയെ എനിക്ക് കാണാന്‍ സാധിക്കുന്നുണ്ട്. നന്ദു എന്ന പോരാളിയുടെ തേരാളിയായിരുന്നു ആ അമ്മ.അവന്റെ അച്ഛനെയും അനിയനെയും അനിയത്തിയെയുമെല്ലാം. ഈ വേദനയും വേര്‍പാടും സഹിക്കാനുള്ള ശക്തി നിങ്ങള്‍ക്കുണ്ടാവട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. അവിടെ ഉണ്ടായിരുന്നെങ്കില്‍ അവന്റെ അമ്മയെ ഒന്ന് ചേര്‍ത്ത് പിടിക്കാമായിരുന്നു എന്ന ആഗ്രഹം മാത്രമാണുള്ളത്. ആദര്‍ഷേട്ടനും ജസ്റ്റിന്‍ ചേട്ടനും എന്നാണ് ഈ വിഷമത്തില്‍ നിന്ന് കരകയറുക എന്ന സങ്കടം കൂടെ എന്നില്‍ ഉണ്ട്. എന്നിരുന്നാല്‍ പോലും ലക്ഷങ്ങള്‍ വരുന്ന ക്യാന്‍സര്‍ survivors ന് നന്ദുവിന്റെ ചിരി കൊടുക്കുന്ന ധൈര്യം അത് ഇന്നേ ദിവസം നിങ്ങളിലും ഉണ്ടാവട്ടെ. പുകയരുത് ജ്വലിക്കണം…അല്ലേ നന്ദു.??

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker