KeralaNews

കൊച്ചിയില്‍ നഴ്‌സ് വാഹനാപകടത്തില്‍ മരിച്ചു

കൊച്ചി: കൊച്ചിയില്‍ നഴ്‌സ് വാഹനാപകടത്തില്‍ മരിച്ചു. ലേക്ഷോര്‍ ആശുപത്രിയിലെ നഴ്‌സ് ചേര്‍ത്തല വാരണം കണ്ടത്തില്‍ അനു തോമസ്(32) ആണ് മരിച്ചത്. മാടവന ജങ്ഷനില്‍ വച്ച് ഇന്നു രാവിലെ ആറുമണിക്കുശേഷമായിരുന്നു സംഭവം.

ആലപ്പുഴ ഭാഗത്തുനിന്നു വരികയായിരുന്ന ഇവര്‍ സിഗ്‌നല്‍ ലഭിച്ചതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ മുന്നോട്ട് എടുത്തപ്പോള്‍ വൈറ്റില ഭാഗത്തുനിന്ന് അതിവേഗത്തില്‍ വരികയായിരുന്ന ലോറി ഇടിച്ചിടുകയായിരുന്നു. സംഭവസ്ഥലത്തു വച്ചു തന്നെ യുവതി മരിച്ചതായാണ് സമീപവാസികള്‍ പറയുന്നത്. ഭര്‍ത്താവ് വിദേശത്താണ്. മകന്‍ എലന്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button