ഉള്ള്യേരി: അത്തോളിയിലെ ഫാന്‍സി കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്ന സഹോദരിമാരായ യുവതികള്‍ക്കുനേരെ നഗ്നത പ്രദര്‍ശനം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതികളുടെ പരാതിപ്രകാരം പൂളാടിക്കുന്നില്‍ വാടകക്ക് താമസിക്കുന്ന ഓട്ടോ ഡ്രൈവറായ പുതിയാപ്പ സ്വദേശി കായക്കലകത്ത് മിഥുനെയാണ് (30) അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടികള്‍ സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ കയറിയപ്പോള്‍ യുവാവും കടയില്‍ കയറി. കടക്കാരന്‍ അലമാരയില്‍നിന്ന് സാധനങ്ങള്‍ എടുക്കുന്ന സമയത്താണ് യുവാവ് യുവതികള്‍ക്കുനേരെ നഗ്നത പ്രദര്‍ശനം നടത്തിയത്. തിങ്കളാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. യുവതികള്‍ ബഹളംവെച്ചതോടെ യുവാവ് പുറത്തേക്ക് ഓടി. കടക്കാരും നാട്ടുകാരും യുവാവിനെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News