NationalNews

നീറ്റ് യു.ജി.: അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ അവസരം

ന്യൂഡല്‍ഹി:നീറ്റ്-യു.ജി. ഓൺലൈൻ അപേക്ഷയിൽ, അനുവദനീയമായ ഫീൽഡുകളിലെ തെറ്റുകൾ തിരുത്താൻ എൻ.ടി.എ. അപേക്ഷകർക്ക് അവസരം നൽകുന്നു. മാർച്ച് 18 മുതൽ 20-ന് രാത്രി 11.50 വരെ exams.nta.ac.in/NEET -ൽ ഇതിന് അവസരമുണ്ടാകും. ഏതൊക്കെ ഫീൽഡുകളിലാണ് തിരുത്തൽ വരുത്താവുന്നതെന്ന് ഈ വെബ്സൈറ്റിൽ മാർച്ച് 13-ലെ നോട്ടീസിൽ അനുബന്ധം ഒന്നിൽ നൽകിയിട്ടുണ്ട്.

രജിസ്ട്രേഷൻ സമയത്ത് നൽകിയ മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം ഒഴികെയുള്ള എല്ലാ ഫീൽഡുകളിലും തിരുത്തലുകൾ നടത്താം. അപ്‌ലോഡ് ചെയ്ത രേഖകൾ ഭേദഗതിചെയ്യാം. ആധാർ റീ-ഓതൻറിക്കേഷൻ നടത്താനും അവസരമുണ്ട്.

ജെൻഡർ, കാറ്റഗറി, പി.ഡബ്ല്യു.ഡി. സ്റ്റാറ്റസ് എന്നിവയിൽ വരുത്തുന്ന മാറ്റങ്ങൾവഴി അപേക്ഷാഫീസിൽ വർധനയുണ്ടാകുന്ന പക്ഷം, ബാധകമായ അധിക ഫീസ്, ക്രെഡിറ്റ്/െഡബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, യു.പി.ഐ. വഴി അടയ്ക്കണം. അതിനുശേഷമേ മാറ്റങ്ങൾ ബാധകമാവൂ. മാറ്റങ്ങൾ വരുത്താൻ ഇനി ഒരവസരം നൽകുന്നതല്ല. മേയ് അഞ്ചിന് ഉച്ചയ്ക്ക് രണ്ടുമുതൽ വൈകീട്ട് 5.20 വരെയാണ് പേപ്പർ ആൻഡ് പെൻ രീതിയിൽ പരീക്ഷ നടത്തുന്നത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker