27.3 C
Kottayam
Wednesday, May 29, 2024

പ്രവാസികള്‍ മടങ്ങിയെത്തുന്നു,കപ്പലില്‍ ആദ്യമെത്തുന്നത് ഈ വിദേശരാജ്യത്തുകുടുങ്ങിയവര്‍

Must read

ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ മടക്കം ഉടനുണ്ടാകുമെന്ന് സൂചന. മാലദ്വീപില്‍ നിന്നുള്ള സംഘത്തെയാകും ആദ്യം എത്തിക്കുക. 200 ഓളം പേരെ കപ്പല്‍ മാര്‍ഗം കൊച്ചിയില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. കൊച്ചിയില്‍ എത്തുന്നവര്‍ ഇവിടെ 14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞശേഷം മാത്രമേ സ്വദേശത്തേക്ക് മടങ്ങനാവൂ. ക്വാറന്റൈന്‍ കാലയളവിലെ ചെലവ് ഇവര്‍ സ്വയം വഹിക്കണം. മുന്‍ഗണനാ ക്രമത്തില്‍ ആയിരിക്കും ഇവരെ എത്തിക്കുകയെന്നും സ്ഥാനപതി കാര്യാലയം അറിയിച്ചു.

തുടര്‍ന്ന് മറ്റു രാജ്യങ്ങളില്‍ കുടുങ്ങികിടക്കുന്നവരെയും ഘട്ടംഘട്ടമായി നാട്ടിലെത്തിക്കും. അടിയന്തിര ചികിത്സ ആവശ്യമുള്ളവര്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, വീടുകളില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കേണ്ടവര്‍, വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിനോദ സഞ്ചാരികള്‍, വിസാകാലാവധി കഴിഞ്ഞവര്‍ എന്നിവരെയാകും ആദ്യഘട്ടത്തില്‍ മുന്‍ഗണനാ ക്രമത്തില്‍ നാട്ടിലെത്തിക്കുക. ഇവരുടെ യാത്ര ചെലവ് സംബന്ധിച്ച കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

മാലദ്വീപിലെ സ്ഥാനപതി കാര്യാലയം അറിയിച്ചതനുസരിച്ച് , ഏത് സമയവും കപ്പല്‍ പുറപ്പെടുന്നതിനുള്ള സമയക്രമം പ്രഖ്യാപിക്കും. സ്ഥാനപതി കാര്യാലയത്തിന്റെ വെബ്സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവരെ ഘട്ടം ഘട്ടമായി മടങ്ങാനുള്ള വിവരങ്ങള്‍ അറിയിക്കും. മാലദ്വീപില്‍ ഉള്ളവര്‍ക്ക് മാത്രമല്ല, മറ്റു വിദേശരാജ്യങ്ങളില്‍ ഉള്ളവര്‍ക്ക് മാലദ്വീപില്‍ എത്തിച്ചേരാന്‍ സാധിക്കുമെങ്കില്‍ അവരെയും ഈ കപ്പലില്‍ കൊണ്ടുവരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week