കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ അടക്കം ഏറ്റവും കൂടുതല്‍ ആളുകള്‍ ചര്‍ച്ച ചെയ്ത ഒരു വിഷയമാണ് കടം വാങ്ങിയ പണം തിരികെ നല്‍കിയപ്പോള്‍ കീറി ചുരുട്ടിക്കൂട്ടി കളഞ്ഞയാളുടെ വീഡിയോ. നിവാസെന്നയാളാണ് തന്റെ സുഹൃത്ത് കടം വാങ്ങിയ പണം തിരിച്ചു നല്‍കാന്‍ വൈകിയെന്നും പറഞ്ഞു രണ്ടായിരത്തി അഞ്ചൂറു രൂപ കീറി മുറ്റത്തേക്ക് എറിഞ്ഞത്. ഇത് ഇയാളുടെ ഭാര്യയെ കൊണ്ട് തന്നെ വീഡിയോ പിടിപ്പിക്കുകയും ചെയ്തു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് ഇയാള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നത്. പണം കയ്യില്‍ ഉള്ള അഹങ്കാരം എന്നായിരുന്നു പലരും പറഞ്ഞത്.
സംഭവത്തിന്റെ യാതാര്‍ത്ഥ്യം ഇങ്ങനെയാണ്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന യുവാവ് നിവാസ് എന്ന ആളുടെ കയ്യില്‍ നിന്നും രണ്ടായിരത്തി നാനൂറ് രൂപ കടം വാങ്ങിയിരുന്നു എന്നാല്‍ നാളുകള്‍ കഴിഞ്ഞിട്ടും പണം തിരിച്ചു നല്‍കാന്‍ കഴിയാതിരുന്നത് നിവാസ് എന്നയാളെ കാശ് തിരിച്ചു ചോദിക്കാനും പ്രേരിപ്പിച്ചു. എന്നാല്‍ നാട്ടില്‍ വളരെ തുച്ഛം ശമ്പളത്തിന് ജോലി ചെയ്യുന്ന യുവാവിനു ഇത്രയും തുക പെട്ടന്ന് തിരിച്ചു കൊടുക്കുക അസാധ്യമായിരുന്നു എന്നാല്‍ ഇദ്ദേഹം ഗള്‍ഫില്‍ പോകുകയും മൂന്നു മാസങ്ങള്‍ക്ക് ശേഷം ഈ പണം തിരിച്ചു കൊടുക്കാന്‍ ഭാര്യയെ ഏല്‍പ്പിക്കുകയുമായിരുന്നു. ഭര്‍ത്താവ് അയച്ച പണവുമായി ഭാര്യ നിവാസ് എന്നയാളുടെ വീട്ടില്‍ എത്തി പണം കൊടുത്തപ്പോള്‍ ഉടനെ വാങ്ങി ചുരുട്ടി കീറി മുറ്റത്തേക്ക് എറിഞ്ഞു ഈ സമയം നിവാസ് എന്നയാളുടെ ഭാര്യ ഇ ദൃശ്യം മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. സംഗതി കൈവിട്ടുപോയെന്ന് മനസിലാക്കിയ നിവാസ് ഉടനെ ന്യായീകരണ വീഡിയോയുമായി രംഗത്ത് വന്നെങ്കിലും സംഭവം കേട്ടടക്കാന്‍ സാധിച്ചില്ല.
പണം നശിപ്പിച്ചത് ചൂണ്ടി കാണിച്ചു നിരവധി ആളുകള്‍ ഇയാള്‍ക്കെതിരെ കേസ് കൊടുത്തിട്ടുണ്ട്. ഇപ്പോള്‍ നിവാസിനെതിരെ ചില കുറ്റങ്ങള്‍ ചുമത്തിയിരിക്കുകയാണ്. അത് ഇയാളുടെ നില നില്‍പ്പിനു തന്നെ ബാധിക്കുന്ന കുറ്റങ്ങള്‍ ആണ്. കാശ് ഉണ്ട് എന്ന അഹങ്കാരം പാവങ്ങളില്‍ കാണിക്കുന്ന ഏല്ലാവര്‍ക്കും ഇതൊരു പാഠമാണ്. പൊതുമുതല്‍ നശിപ്പിച്ചതിനും ഇയാള്‍ക്കെതിരെ കേസ് ഉണ്ട്. ഇനിയൊരു മുതാളിമാരും ഈ രീതിയില്‍ പാവപ്പെട്ടവനോട് പ്രതികരിക്കില്ല അങ്ങനെയൊരു ശിക്ഷയാണ് ഇയാള്‍ക്ക് കിട്ടാന്‍ പോകുന്നത്. നിവാസ് എന്നയാളുടെ ഭാര്യക്കും ശിക്ഷ നല്‍കണമെന്ന് പറഞ്ഞു നിരവധി ആളുകള്‍ രംഗത്ത് വന്നിട്ടുണ്ട്. രണ്ടുപേര്‍ക്കും തുല്യ ശിക്ഷ തന്നെ നല്‍കണം ഇരുവരും തെറ്റ് ചെയ്തു എന്നാണ് പലരുടേയും അഭിപ്രായം.