EntertainmentNews

‘കാണാൻ ഭംഗിയില്ല’; ആദ്യ ചിത്രത്തിന് ശേഷം അവസരങ്ങൾ ലഭിച്ചില്ലെന്ന് അല്ലു അർജുൻ

ഹൈദരാബാദ്‌:മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് അല്ലു അർജുൻ. രണ്ടായിരത്തിന്റെ തുടക്കത്തിൽ അല്ലു അർജുനോളം ആഘോഷിക്കപെട്ട ഒരു ചോക്ലേറ്റ് പയ്യൻ ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. ആ പയ്യന്റെ സ്റ്റൈലും ഡാൻസും ഇങ്ങ് കേരളത്തെ വരെ പിടിച്ചുലച്ചു. പിന്നീട് കാത്തിരിപ്പായിരുന്നു ആ നടന്റെ ഓരോ മൊഴിമാറ്റ സിനിമയ്ക്കും വേണ്ടി. ‘ആര്യ’ സിനിമ റിലീസ് ചെയ്ത് 20 വർഷം പിന്നിട്ട വേളയിൽ ആദ്യ സിനിമയ്ക്ക് ശേഷം കാണാൻ ഭംഗിയില്ലാത്തത് കൊണ്ട് നല്ല സിനിമകൾ ലഭിച്ചില്ലെന്ന് പറയുകയാണ് അല്ലു അർജുൻ.

‘ആദ്യസിനിമ ​’ഗം​ഗോത്രി’ ഹിറ്റായിരുന്നു. പക്ഷേ എന്നെ കാണാൻ അത്ര ഭം​ഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും പിന്നെ തേടി വന്നില്ല. ആ ചിത്രം ഒരു ബ്ലോക്ക്ബസ്റ്റർ ആയിരുന്നെങ്കിലും ഒരു കലാകാരനെന്ന നിലയിൽ സ്വയം അടയാളപ്പെടുത്താൻ കഴിയാതിരുന്നത് എൻ്റെ പരാജയമാണ്’ അല്ലു അർജുൻ പറഞ്ഞു. ​ഗം​ഗോത്രി റിലീസിന് ശേഷം ഹൈദരാബാദിലെ ആർ.ടി.സി ക്രോസ് റോഡിൽ പുതിയ സിനിമകളും കണ്ട് കറങ്ങിനടക്കും. ഇതിനിടയിൽ തിരക്കഥകൾ കേൾക്കുന്നുണ്ടായിരുന്നെങ്കിലും ഒന്നും ശരിയായില്ലെന്നും അല്ലു അർജുൻ കൂട്ടിച്ചേർത്തു.

‘ഒരു മാസത്തിനുശേഷം നടനും സുഹൃത്തുമായ തരുണിനൊപ്പം ദിൽ എന്ന നിതിൻ നായകനായ ചിത്രം കാണാൻ പോയിരുന്നു. അവിടെവെച്ചാണ് സുകുമാർ എന്ന നവാ​ഗത സംവിധായകൻ ആര്യ എന്ന ചിത്രത്തിനായി എന്നെ സമീപിച്ചത്. ആര്യ സുകുമാറിന്റെ ആദ്യചിത്രമായിരുന്നെങ്കിലും ആ തിരക്കഥയിൽ അദ്ദേഹം എഴുതിവെച്ചിരിക്കുന്നത് എന്നെ വല്ലാതെ ആകർഷിച്ചു. അമ്മാവനായ ചിരഞ്ജീവിയും ആ തിരക്കഥ കേട്ടിരുന്നു.

ആര്യയുടെ 125-ാം ദിനാഘോഷവേളയിൽ ചിരഞ്ജീവിയിൽനിന്ന് ആദരമേറ്റുവാങ്ങാനുമായി. രവി തേജ നായകനായ ഇഡിയറ്റ് എന്ന ചിത്രം കണ്ടപ്പോൾ അതുപോലൊന്ന് ചെയ്യണമെന്ന് വളരെയേറെ ആ​ഗ്രഹിച്ചിരുന്നു. ‘എന്റെ ഇഡിയറ്റാ’ണ് ആര്യ. നന്നായി നൃത്തം ചെയ്യാനാവുമെന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നു. അത് തെളിയിക്കാൻ ഒരവസരമാണ് വേണ്ടിയിരുന്നത്. തകധിമി തോം എന്ന ​ഗാനത്തിലൂടെ അത് ഞാൻ തെളിയിച്ചു’ അല്ലു അർജുൻ കൂട്ടിച്ചേർത്തു.

2021ല്‍ പുറത്തുവന്ന സുകുമാറിന്റെ ‘പുഷ്പ’ ചിത്രത്തിലൂടെ പാൻ ഇന്ത്യൻ നടനായി മാറിയ അല്ലു അർജുന്റെ അടുത്ത കാത്തിരിക്കുന്ന ചിത്രം പുഷ്പ 2 ആണ്. ആദ്യ ഭാഗം ബ്ലോക്ക് ബസ്റ്റർ ആയിരുന്നു. ഓഗസ്റ്റ് 15-നാണ് ‘പുഷ്പ: ദി റൂൾ’ ആഗോളതലത്തിൽ റിലീസിനെത്തുക. അഞ്ച് ഭാഷകളിലായാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്. മികച്ച നടനുള്ള ദേശീയ പുരസ്കാരം കഴിഞ്ഞ വർഷം അല്ലു അർജുന് ലഭിച്ചത് പുഷ്പ: ദ റൈസിലെ അഭിനയത്തിനാണ്. ഇക്കുറിയും അതിൽ കുറഞ്ഞതൊന്നും ആരാധകർ അദ്ദേഹത്തിൽ നിന്ന് പ്രതീഷിക്കുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker