പ്ലാസ്മ ചോദിച്ച് അടിയന്തിര കോളെത്തി, നോമ്പ് മുറിച്ച് പ്ലാസ്മ ദാനം ചെയ്ത് നൂറി ഖാന്‍; അഭിനന്ദിച്ച് സോഷ്യല്‍ ലോകം
അസം: പുണ്യ റമദാനിലെ അവസാന നാളുകളിലാണ് ഇസ്ലാം മതവിശ്വാസികള്‍. കൊവിഡ്പ്ര തിസന്ധിയിലാണെങ്കിലും വ്രതശുദ്ധിയോടെ നോമ്പെടുത്ത് പ്രാര്‍ഥനകളിലാണ് വിശ്വാസികള്‍.
,p>എന്നാല്‍ പ്ലാസ്മ ദാനം ചെയ്യാന്‍ നോമ്പ് മുറിച്ച സാമൂഹിക പ്രവര്‍ത്തക നൂറി ഖാനാണ് നന്മ പ്രവര്‍ത്തിയില്‍ അഭിനന്ദനം ഏറ്റുവാങ്ങി സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്. നോമ്പെടുത്ത് റമദാനിലെ അവസാന ദിനങ്ങളിലെ പ്രാര്‍ത്ഥനകളില്‍ മുഴുകിയിരിക്കെ അസമിലെ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തക നൂറി ഖാന്റെ ഫോണിലേക്കൊരു കോള്‍ വന്നത്.
കൊവിഡ് ബാധിതനായി ആശുപത്രിയില്‍ ചികില്‍സയിലുള്ളയാള്‍ക്ക് പ്ലാസ്മ ആവശ്യമുണ്ട്, സഹായിക്കാമോ എന്നായിരുന്നു ആവശ്യം. മറ്റൊരു ദാതാവിനെ തേടിപ്പിടിക്കാനൊന്നും സമയമില്ലായിരുന്നു. ഉടനെ തിരിച്ചു ഇന്‍ഡോറിലെ ആശുപത്രിയിലേക്ക്. തന്റെ രക്ത ഗ്രൂപ്പ് ബി പോസിറ്റീവ് ആണെന്നും നല്‍കാന്‍ സന്നദ്ധയാണെന്നും അറിയിച്ചു.
സമ്മതപത്രം പൂരിപ്പിക്കുമ്പോഴാണ് നോമ്പുകാരിയാണെന്ന വിവരം ആശുപത്രിക്കാര്‍ ശ്രദ്ധിക്കുന്നത്. അങ്ങനെയിരിക്കെ രക്തമോ പ്ലാസ്മയോ ദാനം ചെയ്യാനാവില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഉടനെ വെള്ളം കുടിച്ചു നോമ്പ് അവസാനിപ്പിച്ച് അല്പം ഭക്ഷണം കഴിച്ച് പ്ലാസ്മ ദാനം ചെയ്തു. അസുഖബാധിതനായി അവശനിലയിലായിരുന്നു ദൂരദര്‍ശനില്‍ ജോലി ചെയ്യുന്ന മനോഹര്‍ ലാല്‍ റാത്തോഡാണ് പ്ലാസ്മ സ്വീകരിച്ചത്.
ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വഴി സംഭവം പുറത്തറിഞ്ഞതോടെ നൂറിനെ തേടി അഭിനന്ദനങ്ങളും പ്രാര്‍ത്ഥനകളുടെയും പ്രവാഹമാണ്. നോമ്പ് കാലത്ത് സഹജീവികളുടെ ജീവന്‍ രക്ഷിക്കാന്‍ ഇത്രയെങ്കിലും ചെയ്യാനായതിന് കാരുണ്യവാനായ ദൈവത്തിന് നന്ദി പറയുന്നുവെന്നുമായിരുന്നു നൂറിയുടെ മറുപടി.