തിരുവനന്തപുരം: ട്രാന്‍സ്ജന്‍ഡറുകള്‍ക്ക് എന്‍സിസിയില്‍ (നാഷണല്‍ കേഡറ്റ് കോപ്‌സ്) പ്രവേശനം നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. നിലവില്‍ ട്രാന്‍സ്ജന്‍ഡറുകള്‍ക്ക് എന്‍സിസിയില്‍ പ്രവേശനം നല്‍കാന്‍ വ്യവസ്ഥയില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി. എന്നാല്‍ കേന്ദ്രനിലപാട് അംഗീകരിക്കനാവില്ലെന്ന് കോടതി പറഞ്ഞു. ട്രാന്‍സ്ജന്‍ഡര്‍ ആയതു കൊണ്ട് അവകാശം നിഷേധിക്കാന്‍ കഴിയില്ലെന്നും ഇക്കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഇങ്ങനെ വിധി പുറപ്പെടുവിച്ചത്. ട്രാന്‍സ്ജന്‍ഡര്‍ ആയതു കൊണ്ട് എന്‍സിസിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ത്ഥിനി ഹിന ഹനീഫ സമര്‍പ്പിച്ച റിട്ട് ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. എന്‍സിസിയുടെ 1948 ആക്ടിലെ സെക്ഷന്‍ 6 ആണ് ഹിന ചോദ്യം ചെയ്തത്. സെക്ഷന്‍ 6 പ്രകാരം സ്ത്രീകള്‍ക്കോ പുരുഷന്മാര്‍ക്കോ മാത്രമേ എന്‍സിസിയി പ്രവേശനമുള്ളൂ.
ഈ മാസം 30 വരെ എന്‍സിസിയില്‍ ഒരു സീറ്റ് ഒഴിച്ചിടാന്‍ കോടതി കോളജിനോട് ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചു.