FeaturedHome-bannerNationalNews

ബംഗാളിൽ ഇൻഡ്യ സഖ്യമില്ല; മുഴുവൻ സീറ്റിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തൃണമൂൽ

കൊൽക്കത്ത: ബംഗാളിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ച് തൃണമൂൽ കോൺഗ്രസ്. കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി മത്സരിക്കുന്ന ബെഹ്റാംപൂരിൽ അടക്കം 42 സീറ്റിലും തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് മൈതാനത്ത് തൃണമൂൽ കോൺഗ്രസിൻ്റെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മമത ബാനർജിയാണ് 42 സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചത്.

കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിക്കെതിരെ യൂസഫ് പഠാനെയാണ് തൃണമൂൽ കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. നേരത്തെ ലോക്സഭയിൽ നിന്നും അയോഗ്യയാക്കിയ മഹുവ മൊയ്ത്ര കൃഷ്ണ നഗറിലും അഭിഷേക് ബാനർജി ഡയമണ്ട് ഹാർബറിലും മുൻ ക്രിക്കറ്റ് താരം കീർത്തി ആസാദ് ദുർഗാപൂർ ബര്‍ദ്വാനിലും മത്സരിക്കും. സിറ്റിങ് എം പി നുസ്രത്ത് ജഹാൻ പട്ടികയിൽ ഇടം പിടിച്ചില്ല. സന്ദേശ്ഖലി ഉൾപ്പെട്ട ബസിർഹത്തിൽ ഹാജി നൂറുല്‍ ഇസ്ലാമിനെയാണ് തൃണമൂല്ർ മത്സരരംഗത്ത് ഇറക്കിയിരിക്കുന്നത്.

ഇതിനിടെ തൃണമൂൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ന്‍ഡ്യ മുന്നണി ഒരുമിച്ച് ബിജെപിക്കെതിരെ പോരാടണമെന്നാണ് നാഷണല്‍ കോണ്‍ഗ്രസ് എപ്പോഴും ആഗ്രഹിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് എക്സിലൂടെ പ്രതികരിച്ചു. ‘പശ്ചിമ ബംഗാളില്‍ ടിഎംസിയുമായി മാന്യമായ സീറ്റ് ധാരണ ഉണ്ടാക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആവര്‍ത്തിച്ച് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.

ഇത്തരമൊരു ധാരണയ്ക്ക് അന്തിമരൂപം നല്‍കേണ്ടത് ചര്‍ച്ചകളിലൂടെയാണ്, അല്ലാതെ ഏകപക്ഷീയമായ പ്രഖ്യാപനങ്ങളിലൂടെയല്ല. ഇന്‍ഡ്യ മുന്നണി ഒരുമിച്ച് ബിജെപിക്കെതിരെ പോരാടണമെന്നാണ് നാഷണല്‍ കോണ്‍ഗ്രസ് എപ്പോഴും ആഗ്രഹിക്കുന്നതെന്നായിരുന്നു ജയ്റാം രമേശിൻ്റെ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയുള്ള പ്രതികരണം.

കൂച്ച്ബെഹാര്‍ – ജഗദീഷ് ചന്ദ്ര ബസുനിയ, അലിപുര്‍ദുവാര്‍ – പ്രകാശ് ചിക് ബറൈക്, ജല്‍പായ്ഗുരി – നിര്‍മ്മല്‍ ചന്ദ്ര റോയ്, ഡാര്‍ജലിങ്ങ്-ഗോപാല്‍ ലാമ, റായ്ഗഞ്ച് – കൃഷ്ണ കല്യാണി ബാലുര്‍ഘട്ട്-ബിപ്ലബ് മിത്ര, മാല്‍ഡ നോര്‍ത്ത് – പ്രസൂണ്‍ ബാനര്‍ജി, മാല്‍ഡ സൗത്ത്- ഷാനവാസ് അലി റഹ്‌മാന്‍, ജാംഗിപൂര്‍- ഖ്വാലിലൂര്‍ റഹ്‌മാന്‍, ബേരാംപൂര്‍- യൂസഫ് അലി പത്താന്‍, മുര്‍ഷിദാബാദ് – അബു താഹെര്‍ ഖാന്‍,

കൃഷ്ണനഗര്‍ – മഹുവ മൊയ്ത്ര, റാണാഘട്ട്- മുക്ത് മണി അധികാരി, ബോങ്കാവോണ്‍- ബിശ്വജിത് ദാസ്, ബരാക്പോര്‍ – പാര്‍ത്ഥ ഭൗമിക്, ദുണ്ടും-സൗഗത റോയ്, ബരാസത്- കക്കോലി ഘോഷ് ദസ്തിദാര്‍, ബസിര്‍ഹത്- ഹാജി നൂറുല്‍ ഇസ്ലാം, ജോയ്നഗര്‍- പ്രതിമ മൊണ്ടല്‍, മഥുരാപൂര്‍- ബാപി ഹാല്‍ദഡര്‍, ഡയ്മണ്‍ഡ് ഹാര്‍ബര്‍- അഭിഷേക് ബാനര്‍ജി. ജാദവ്പൂര്‍- സയോനി ഘോഷ്, കൊല്‍ക്കത്ത സൗത്ത്-മാല റോയ്, കൊല്‍ക്കത്ത നോര്‍ത്ത്- സുദീപ് ബന്ദ്യോപാധ്യ, ഹൗറ- പ്രസൂണ്‍ ബാനര്‍ജി,

ഉക്കുംബെറ-സജ്ദ അഹമ്മദ്, സെറാംപൂര്‍- കല്യാണ് ബാനര്‍ജി, ഹൂഗ്ലി- രചന ബാനര്‍ജി, ആരാംബാഗ് – മിതാലി ബാഗ്, തംലുക്ക്- ദേബാങ്ഷു ഭട്ടാചാര്യ, കാന്തി- ഉത്തം ബാരിക്, ഘാത്തല്‍- ദേവ് ദീപക് ദീപക് അധികാരി, ഝാഗ്രാം – കാലിപാട സോറന്‍, മിഡ്‌നാപൂര്‍- ജൂണ്‍ മലിയ, പുരിലിയ- ശാന്തിറാം മഹാതോ, ബര്‍ദ്വാന്‍ വെസ്റ്റ്: അരൂപ് ചല്‍റനോര്‍ത്തി, ബര്‍ദ്വാന്‍ ഈസ്റ്റ്: ഡോ ഷര്‍മിള സര്‍ക്കാര്‍, ദുര്‍ഗാപൂര്‍ ബര്‍ദ്വാന്‍- കീര്‍ത്തി ആസാദ്, അസന്‍സോള്‍- ശത്രുഘ്‌നന്‍ സിന്‍ഹ, ബോല്‍പൂര്‍- അസിത് മല്‍, ബിര്‍ഭും- ശതാബ്ദി റോയ്, ബിഷ്ണുപൂര്‍- സുജാത മൊണ്ടല്‍ ഖാന്‍

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button