KeralaNews

ഓണക്കിറ്റില്‍ കുട്ടികള്‍ക്കായുള്ള മിഠായിപ്പൊതിയില്ല, പകരം ക്രീം ബിസ്‌കറ്റ്; 17 ഇന സാധനങ്ങള്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ ഓണക്കിറ്റില്‍ കുട്ടികള്‍ക്കു മിഠായിപ്പൊതി നല്‍കാനുള്ള തീരുമാനം ഉപേക്ഷിച്ചു. ഇതിന് പകരം ക്രീം ബിസ്‌കറ്റ് ആയിരിക്കും കിറ്റില്‍ ഉണ്ടാവുക. കിറ്റ് വിതരണ പ്രക്രീയ ഒരുമാസത്തിലേറെ നീളുന്നതിനാല്‍ വിതരണത്തിനിടെ അലിഞ്ഞു നശിച്ചുപോകാന്‍ സാധ്യതയുള്ളതിനാലാണ് ചോക്ലേറ്റ് ഒഴിവാക്കുന്നത്.

മില്‍മയുടെ പായസക്കിറ്റോ പായസം ഉണ്ടാക്കാനുള്ള കുത്തരിയുടെയോ സേമിയയുടെയോ ഒരു പായ്ക്കറ്റോ കിറ്റില്‍ ഉള്‍പ്പെടുത്തും. പായസത്തിന് ആവശ്യമായ ഏലയ്ക്കയും അണ്ടിപ്പരിപ്പും ഉണ്ടാവും. ഇതിനൊപ്പം കടുകും ഉള്‍പ്പെടുത്തി. ഇതോടെ ഇനങ്ങളുടെ എണ്ണം 13 ല്‍ നിന്ന് 17 വരെ ആകും.

സപ്ലൈക്കോ മുളകു പൊടിക്കു പകരം മുളകു തന്നെ നല്‍കിയേക്കും. കിറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഇനങ്ങള്‍ സംബന്ധിച്ച് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍, സപ്ലൈകോ എംഡി അലി അസ്ഗര്‍ പാഷ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. എന്നാല്‍ വില സംബന്ധിച്ചു ധാരണയാകുമ്പോഴാണ് ഇനങ്ങളുടെ കാര്യത്തിലും അന്തിമ തീരുമാനമാവുക. 444.50 രൂപയുടെ സാധനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കിറ്റിനാണ് സപ്ലൈകോ ശുപാര്‍ശ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button