രാജ്യവാപകമായി മദ്യം നിരോധിക്കണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍
ന്യൂഡല്‍ഹി: രാജ്യവ്യാപകമായി മദ്യം നിരോധിക്കണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മദ്യ വിമുക്ത ഇന്ത്യ എന്ന പേരില്‍ ഡല്‍ഹിയില്‍ നടത്തിയ കണ്‍വന്‍ഷനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നിതീഷ് കുമാര്‍. മദ്യ നിരോധനം അടുത്തുള്ള സംസ്ഥാനങ്ങളില്‍ മാത്രമല്ല. രാജ്യമെമ്പാടും നടപ്പാക്കണം. മഹാത്മാഗാന്ധിയുടെ ആഗ്രഹമായിരുന്നു അത്, മദ്യം ജീവിതത്തെ തകര്‍ക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും നിതീഷ് കുമാര്‍ പറഞ്ഞു.
നേരത്തെ രാജ്യത്ത് മദ്യനിരോധനം നടപ്പാക്കിയിട്ടുണ്ടെന്നും പിന്നീട് അത് പിന്‍വലിക്കുകയായിരുന്നെന്നും നിതീഷ് കുമാര്‍ പറഞ്ഞു. ബീഹാറില്‍ മുന്‍ മുഖ്യമന്ത്രി കാര്‍പൂരി താക്കൂര്‍ മദ്യനിരോധനം കൊണ്ടുവന്നെങ്കിലും പൂര്‍ണ്ണമായും നടപ്പാക്കാന്‍ കഴിഞ്ഞില്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞു. ബീഹാറില്‍ മദ്യം നിരോധിക്കാന്‍ 2011 മുതല്‍ ആലോചിക്കുന്നതാണ്. 2016ല്‍ അത് നടപ്പാക്കിയെന്നും നിതീഷ് കുമാര്‍ പറഞ്ഞു.